സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ തുടങ്ങി: അമിത വേഗതയിൽ കാറോടിച്ചാണ് അപകട മുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും രഹസ്യമൊഴി നൽകിയതായും ദൃക്സാക്ഷി ഓട്ടോ ഡ്രൈവർ മണിക്കുട്ടൻ...

സിറാജ് ദിന പത്രത്തിൻ്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിനെതിരായ വിചാരണയിൽ നിർണ്ണായക സാക്ഷി മൊഴി. ശ്രീറാം അമിത വേഗതയിൽ കാറോടിച്ചാണ് അപകട മുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും സംഭവം സംബന്ധിച്ച് താൻ രഹസ്യമൊഴി നൽകിയതായും ദൃക്സാക്ഷി ഓട്ടോ ഡ്രൈവർ മണിക്കുട്ടൻ കോടതിയിൽ മൊഴി നൽകി. താൻ ഓട്ടോ ഓടിച്ച് വെളുപ്പിന് 1 മണിയോടെ വെളളയമ്പലം കെൽട്രോൺ ജംഗ്ഷന് സമീപത്ത് എത്തിയപ്പോൾ കാർ വലിയ ശബ്ദത്തോടെ വെള്ളയമ്പലം റൗണ്ട് അമിത വേഗതയിൽ തിരിയുന്നത് കണ്ട് താൻ ഓട്ടോ ഒതുക്കിയെന്നും കാർ ഓവർ ടെയ്ക്ക് ചെയ്ത് 100 കി.മീ. അധികം വേഗതയിൽ പോയി. പുറകെ താൻ പബ്ലിക് ഓഫീസിന്റെ സമീപം അപകടത്തിൽപ്പെട്ടതായി കണ്ടുവെന്നും പ്രതിക്കൂട്ടിൽ നിൽക്കുന്ന ശ്രീറാം ആണ് കാർ ഓടിച്ചിരുന്നതെന്നും ശ്രീറാം മദ്യപിച്ചിരുന്നു.
താൻ മജിസ്ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നൽകിയതായും മണിക്കുട്ടൻ ശ്രീറാമിനെ കോടതിയിൽ തിരിച്ചറിഞ്ഞ് മൊഴി നൽകി. രണ്ടും മൂന്നും നാലും സാക്ഷികൾ വിദേശത്തായതിനാൽ സമൻസ് നൽകാൻ സാധിച്ചില്ലെന്നും പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. വിചാരണ ചൊവ്വാഴ്ചയും തുടരും.
https://www.facebook.com/Malayalivartha
























