Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ചുമ്മാതല്ല രക്ഷപ്പെടാത്തത്... പാലക്കാട് ജയിക്കുമായിരുന്ന ഇ ശ്രീധരന്‍ അവസാന നിമിഷം തോറ്റപ്പോള്‍ പൊട്ടിച്ചിരിച്ചത് ചില ബിജെപി നേതാക്കളാണോയെന്ന് സംശയം; ഇ ശ്രീധരനെ തോല്‍പിക്കാന്‍ ബിജെപിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്ന് ദേശീയ നേതൃത്വത്തിന് പരാതി

03 JUNE 2021 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..

മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന സ്ത്രീവിരുദ്ധം; ശക്തമായ പ്രതികരണവുമായി ചിന്താ ജെറോം...

മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട റപ്പലിങ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ തുടങ്ങി: അമിത വേഗതയിൽ കാറോടിച്ചാണ് അപകട മുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും രഹസ്യമൊഴി നൽകിയതായും ദൃക്സാക്ഷി ഓട്ടോ ഡ്രൈവർ മണിക്കുട്ടൻ...

കേരളത്തില്‍ ഏതാണ്ട് വിജയമുറപ്പിച്ചയാളാണ് മെട്രോമാന്‍ ഇ ശ്രീധരന്‍. അവസാന നിമിഷമാണ് ഷാഫി പറമ്പില്‍ ജയിച്ച് കയറിയത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ മുന്‍കൈയെടുത്തു മത്സരിപ്പിച്ച ഇ ശ്രീധരനെ തോല്‍പിക്കാനും ബിജെപിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതി ലഭിച്ചു.

 

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തില്‍ പുതുതായി 7322 വോട്ടുകള്‍ കൂടി ബിജെപി ചേര്‍ത്തിരുന്നു.

 

 



ഈ 47,500 വോട്ടുകള്‍ക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണയില്‍ ലഭിക്കേണ്ട വോട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ 60,000 വോട്ടുകള്‍ ലഭിക്കേണ്ട മണ്ഡലത്തില്‍ 50,052 വോട്ടുകളായത് എതിര്‍ സ്ഥാനാര്‍ഥിയുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീല്‍ ആണെന്നാണ് രഹസ്യ പരാതിയില്‍ ആരോപിക്കുന്നത്.

സംസ്ഥാന ബിജെപി നേതാക്കളെ വെട്ടിലാക്കുന്ന ആരോപണമാണ് നിരന്തരം വരുന്നത്. കള്ളപ്പണം തുടച്ചുനീക്കാന്‍ നോട്ടുനിരോധനം ഉള്‍പ്പെടെ നടപ്പാക്കി കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബിജെപിയുടെ കേരളഘടകം കുഴല്‍പണക്കേസിലും തിരഞ്ഞെടുപ്പിനു കള്ളപ്പണമെത്തിച്ചുവെന്നതിലും പ്രതിസ്ഥാനത്തായതോടെ നേതൃത്വത്തില്‍ ഭിന്നത രൂക്ഷം.




വിഴുപ്പലക്കല്‍ പരസ്യമായി തൃശൂരിലേതു പോലെ സംഘര്‍ഷത്തിലേക്കു കടക്കുമ്പോഴും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനല്ലാതെ കാര്യമായി ആരും രംഗത്തില്ല. കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, എംടി.രമേശ്, ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെല്ലാം മൗനത്തിലാണ്. പാര്‍ട്ടിയെ നാണംകെടുത്തിയ ഈ പ്രതിസന്ധിയിലേക്കു നയിച്ചതു നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ മാത്രം ദുരൂഹനീക്കങ്ങളുടെ ഫലമാണെന്നു മറുവിഭാഗം പറയുന്നു.

കുഴല്‍പണക്കേസില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം പ്രതിസ്ഥാനത്തു വരുമോയെന്ന ആശങ്ക നില്‍ക്കുമ്പോഴാണ് എന്‍ഡിഎയിലെത്താന്‍ സി.കെ.ജാനുവിനു പണം കൊടുക്കേണ്ടി വന്നുവെന്ന ആരോപണം. സൂചിപ്പിക്കുന്ന, ഇടനിലക്കാരിയും കെ.സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റേതെന്നു കരുതുന്ന ശബ്ദരേഖ പ്രചരിച്ചതു പാര്‍ട്ടിയെ കൂടുതല്‍ നാണക്കേടിലാക്കി.

 

 



പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ഫണ്ടായി കോടികള്‍ കേന്ദ്രനേതൃത്വം എത്തിച്ചു നല്‍കിയിട്ടും അത് എല്ലാ മണ്ഡലത്തിലും കൃത്യമായി നല്‍കിയില്ലെന്നതാണ് മറ്റൊരു ആരോപണം. സുരേന്ദ്രന്‍ പക്ഷത്തുള്ള നേതാക്കള്‍ സ്ഥാനാര്‍ഥികളായ സ്ഥലത്തു മാത്രമാണു കൂടുതല്‍ പണം നല്‍കിയതെന്നും മറ്റിടങ്ങളില്‍ പണമെത്തിയില്ലെന്നും പല സ്ഥാനാര്‍ഥികളും ആരോപിക്കുന്നു.

ബിജെപി എ ക്ലാസ് എന്നു വിലയിരുത്തിയ മണ്ഡലങ്ങളില്‍ പോലും ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയതു നേരത്തേ വിവാദമായിരുന്നു. കോന്നിയിലെ സ്ഥാനാര്‍ഥിയാകാന്‍ നിര്‍ബന്ധിച്ചെന്നും പക്ഷേ എ ക്ലാസ് മണ്ഡലത്തിലെ പണം നല്‍കില്ലെന്നും പറഞ്ഞു മുതിര്‍ന്ന നേതാവ് തന്നെ സമീപിച്ചുവെന്ന് പ്രാദേശിക നേതാവ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചു.




ഇത്തരത്തില്‍ എ ക്ലാസ് മണ്ഡലത്തില്‍ പോലും അപ്രധാന സ്ഥാനാര്‍ഥികളെ നിര്‍ത്തി പണം ചില നേതാക്കള്‍ കൈക്കലാക്കിയെന്നാണ് ആരോപണം. ഇതില്‍ ദേശീയ നേതൃത്വത്തിലേക്കു വരെ ആരോപണമെത്തുന്നു.

കേന്ദ്രനേതാക്കള്‍ ഇവിടെ തമ്പടിച്ചു പ്രവര്‍ത്തനം നടത്തിയിട്ടും ഈ ഇടപാടുകളും ആരോപണവുമൊന്നും അറിഞ്ഞില്ലേയെന്നാണ് നേതാക്കളുടെ ചോദ്യം. മണ്ഡലങ്ങളിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ച ആര്‍എസ്എസിന്റെ ചുമതലപ്പെട്ടവരും ബിജെപി നേതാക്കളുടെ ഈ രഹസ്യകളിയില്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു  (24 minutes ago)

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം  (36 minutes ago)

ജർമ്മൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് എംഐടി-ഡബ്ല്യുപിയു...  (46 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിയ്ക്കുക...  (53 minutes ago)

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി  (58 minutes ago)

നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന സ്ത്രീവിരുദ്ധം; ശക്തമായ പ്രതികരണവുമായി ചിന്താ ജെറോം...  (1 hour ago)

തൃഷയ്ക്കെതിരായ ഉദയനിധിയുടെ വാക്കുകൾ  (1 hour ago)

ഇറാൻ ചർച്ചകൾക്കായി യാചിക്കുന്നു;" ടെഹ്‌റാന്റെ വാദങ്ങൾ തള്ളി ഡൊണാൾഡ് ട്രംപ്...  (1 hour ago)

മൂന്നു പേർ അറസ്റ്റിൽ.  (1 hour ago)

മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട റപ്പലിങ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ തുടങ്ങി: അമിത വേഗതയിൽ കാറോടിച്ചാണ് അപകട മുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും രഹസ്യമൊഴി നൽകിയതായും ദൃക്സാക്ഷി ഓട്ടോ ഡ്രൈവർ മണിക്കുട  (1 hour ago)

ചിത്രീകരണത്തിനിടെ രശ്മിക മന്ദാനയ്ക്ക് പരിക്ക് ; വലത് ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പ്പെട്ടു  (1 hour ago)

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ;  (1 hour ago)

പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...  (1 hour ago)

Malayali Vartha Recommends