Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

പോലിസ് അതിക്രമത്തിനെതിരെ പ്രതിഷേധിക്കാന്‍ മാക്‌സി വസ്ത്രമാക്കിയ കടയ്ക്കലിന്റെ മാക്‌സി മാമ വാര്‍ധക്യത്തില്‍ തനിച്ച്; ജീവിതം സമരമാക്കിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമ

04 JUNE 2021 12:08 AM IST
മലയാളി വാര്‍ത്ത


10 രൂപക്ക് ഊണ് വിളമ്പി നാടിന്റെ വിശപ്പു മാറ്റിയ കടക്കലിന്റെ മാക്‌സി മാമ എന്ന യഹിയക്ക വാര്‍ധക്യത്തില്‍ അയല്‍ വീട്ടിലെ കാര്‍ഷെഡ് വീടാക്കി കഴിഞ്ഞു കൂടുന്നു. ഭാര്യ രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടതിനു ശേഷം തനിച്ചായ ഇദ്ദേഹത്തിന് വിവാഹം ചെയ്തയച്ച രണ്ട് പെണ്‍മക്കളാണുള്ളത്. അവരെ പ്രയാസപ്പെടുത്തേണ്ടെന്നു പറഞ്ഞാണ് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലെ കാര്‍ ഷെഡിന്റെ മൂലയില്‍ താമസിക്കുന്നത്.

ജീവിതം സമരമാക്കിയ അപൂര്‍വ്വ വ്യക്തിയാണ് കൊല്ലത്തു കടയ്ക്കല്‍ മുക്കുന്നം സ്വദേശിയായ യഹിയ. സ്ത്രീകളുടെ മാക്‌സിയാണ് യഹിയയുടെ വസ്ത്രം. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ ദുരഭിമാനിയായ

 

 

ഇന്‍സ്‌പെകര്‍ മുഖത്തടിച്ചതോടെയാണ് ഇനി ഒരുത്തനെയും മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിക്കില്ലെന്ന തീരുമാനത്തില്‍ യഹിയ മാക്‌സി ധരിക്കാന്‍ തുടങ്ങിയത്. വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുന്വോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരില്‍ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്.

സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാര്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തില്‍ നിന്നും മാറാന്‍ യഹിയ തയ്യാറായില്ല.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമരമായി അത് മാറി.

ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവര്‍ക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കന്‍ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു.

 

 

ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ ഇപ്പോള്‍ നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. ഒരുകാലത്ത് അങ്ങോട്ട് ഊട്ടിയവര്‍ നല്‍കുന്ന പ്രത്യുപകാരമാണ് യഹിയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (5 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (6 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (8 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (10 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (10 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (11 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (11 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (11 hours ago)

Malayali Vartha Recommends