തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു ഒഴുകിപ്പോയി

തൃശൂരില്‍ കാര്‍ നിയന്ത്രണംവിട്ട് മണലിപ്പുഴയിലേക്കു മറിഞ്ഞ് ഒഴുകിപ്പോയി. കാറോടിച്ചയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മടവാക്കര കാച്ചക്കടവിലാണ് അപകടം നടന്നത്. ചാവക്കാട് മന്ദലാംകുന്ന് സ്വദേശി സിനാന്‍ ഓടിച്ചിരുന്ന ഇലക്ട്രിക് കാറാണു പുഴയിലേക്കു മറിഞ്ഞത്. ആലുവയിലെ സ്വകാര്യ കോളജിലെ എല്‍എല്‍ബി വിദ്യാര്‍ഥിയാണ് സിനാന്‍. ആലുവയിലേക്കു വരുംവഴിയാണ് അപകടമുണ്ടായത്.
വളവുള്ള ഭാഗത്തുവച്ച് കാര്‍ നിയന്ത്രണം വിട്ടതോടെ സിനാന്‍ ഡോര്‍ തുറന്നു ചാടിയിറങ്ങുകയായിരുന്നു. തുടര്‍ന്നു തൊട്ടുപുറകെ വരികയായിരുന്ന യാത്രക്കാരുടെ സഹായത്തോടെ കയര്‍ ഉപയോഗിച്ചു കാര്‍ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു.ഒഴുക്കില്‍പ്പെട്ട കാര്‍ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ശക്തമായ ഒഴുക്കിനിടയിലും പുതുക്കാട് അഗ്‌നിരക്ഷാ സേനയും സ്‌കൂബ ടീമും ചേര്‍ന്നാണു ദൗത്യം നടത്തുന്നത്.
https://www.facebook.com/Malayalivartha

























