തനിക്ക് ഷൊർണൂർ നൽകിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ മണ്ഡലത്തിൽ വച്ചുപിടിപ്പിക്കും: വ്യത്യസ്തമായ തീരുമാനവുമായി ബിജെപി നേതാവ് സന്ദീപ് ജി വാരിയർ

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മധുര പ്രതികാരം തീർക്കാൻ ഒരുങ്ങുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാരിയർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ പരാജയപ്പെട്ടെങ്കിലും തന്നെ പിന്തുണച്ച വോട്ടർമാർക്കും മണ്ഡലത്തിനും ഒരു വ്യത്യസ്തമായ രീതിയിൽ നന്ദി പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഷൊർണൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു സന്ദീപ് ജി. വാര്യർ.
എങ്ങനെയെന്നല്ലേ അദ്ദേഹത്തിന്റെ മധുരപ്രതികാരം?പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തനിക്ക് ഷൊർണൂർ നൽകിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ മണ്ഡലത്തിൽ വച്ചുപിടിപ്പിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പിൽ 36,973 വോട്ടുകളായിരുന്നു സന്ദീപിന് ലഭിച്ചത്.
സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
എൻ്റെ ഷൊർണൂരിൻ്റെ ഹരിതാഭ വീണ്ടെടുക്കാൻ എളിയ ശ്രമം. ഷൊർണൂർ നൽകിയ വോട്ടുകളുടെ അത്രയും എണ്ണം മരങ്ങൾ വച്ചു പിടിപ്പിക്കുക മാത്രമല്ല ജനപങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ തുടക്കമാവും. ഉദ്ഘാടനം രാവിലെ 10ന് ചെർപ്പുളശ്ശേരിയിൽ നിർവ്വഹിക്കും. ഷൊർണൂർ മണ്ഡലത്തിലെ സാംസ്കാരിക സാമൂഹിക വ്യക്തിത്വങ്ങൾ പങ്കാളികളാവും എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
https://www.facebook.com/Malayalivartha