കുഴൽപണ കേസിൽ സുരേഷ്ഗോപിയുടെ പങ്ക്? എല്ലാവരേയും ഞെട്ടിച്ച് പദ്മജ വേണുഗോപാല്‍... ഇനി ആ അന്വേഷണം!

കൊടകര കുഴൽപ്പണ കവർച്ചാ സംഭവം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് പ്രതിരോധത്തില്‍ നില്‍ക്കുന്ന ബിജെപിക്കെതിരെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
കേസിൽ കെ സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോയെന്നും ഏവർക്കും പ്രിയങ്കരനായ താരരാജാവും അതിലുപരി എംപിയുമായ സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേയെന്നുമാണ് പത്മജ വേണുഗോപാല്‍ ഇപ്പോൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.
ഇതിന് അടിസ്ഥാനമാക്കി അവർ പയുന്നത് കെ. സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും ഹെലികോപ്റ്ററിലാണ് തൃശ്ശൂരില്‍ വന്നുപോയത്. ആ യാത്രയില്‍ പണം കടത്തിയിരുന്നോയെന്ന് സംശയിക്കുന്നതായും പദ്മജ പോസ്റ്റിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലം കാണിച്ചിട്ടുണ്ടോ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ ?" എന്നുമാണ് പ്രധാനമായും പദ്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാഞ്ഞത്.
പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്,
കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററില്‍ ആണ് തൃശ്ശൂരില്‍ വന്നതും പോയതും.
അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവില്‍ ഇതെല്ലം കാണിച്ചിട്ടുണ്ടോ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ ?
അതേസമയം, കൊടകര കുഴല്‍പ്പണ തട്ടിപ്പില്‍ സുരേഷ്ഗോപിയുടെ മൊഴിയെടുത്തേക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണിതെന്നാണ് സൂചന. സുരേഷ്ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
എന്നാൽ കുഴൽപ്പണ കവർച്ചാകേസിലെ മുഖ്യപ്രതിയായ ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
കെ.സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു.
കവർച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങൾ രജിനുമായാണ് രഞ്ജിത്ത് ആലോചിച്ചത്. രജിൻ ചെയ്ത സഹായങ്ങൾക്ക് പകരം രഞ്ജിത്ത് മൂന്നരലക്ഷം രൂപ ഇയാൾക്ക് നൽകുകയും ചെയ്തു. ബിജെപി പ്രവർത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിൻ.
ബി ജെ പി നേതാക്കൾ അന്വേഷണം നേരിടുന്ന കേസിൽ സി പി എം പ്രവർത്തകനെ ചോദ്യം ചെയ്യുന്നത് സർക്കാരിനേയും സി പി എമ്മിനേയും പ്രതിരോധത്തിലാക്കിയേക്കും. കുഴൽപ്പണം കവർച്ച ചെയ്‌ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് രജിന്റെയടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
https://www.facebook.com/Malayalivartha