ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീന മരിയ പോളിന് പൊലീസ് നോട്ടീസ്

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് നടി ലീന മരിയ പോളിന് പൊലീസ് നോട്ടീസ്. മൊഴി എടുക്കുന്നതിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ പരാതിക്കാരി എന്ന നിലയിലാണ് മൊഴി എടുക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ശബ്ദസാമ്ബിള്‍ തിരിച്ചറിയുന്നതിനും, ലീനയുടെ സമ്ബത്തിക സ്രോതസ്സുകളെ കുറിച്ച് രവി പൂജാരിക്ക് എവിടുന്നാണ് അറിവ് ലഭിച്ചത് തുടങ്ങിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.ലീന മരിയ പോളിന്റെ സുഹൃത്ത് വഴി ആണ് നടിയുടെ സാമ്ബത്തിക വിവരങ്ങള്‍ രവി പൂജാരി അറിഞ്ഞതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതില്‍ വ്യക്തത വരുത്താനാണ് നടിയെ വിളിച്ച് വരുത്തുന്നത്. ലീനി മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് പൂജാരി തന്നെയാണെന്ന് ഉറപ്പിക്കാന്‍ ശബ്ദ സാന്പിളുകള്‍ ശേഖരിച്ചു. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ രവി പൂജാരിക്ക് ക്വട്ടേഷന്‍ നല്‍കിയത് പെരുമ്ബാവൂരിലെ ഗുണ്ട നേതാവാണെന്നാണ് കണ്ടെത്തല്‍. കാസര്‍ഗോഡ് സ്വദേശി ജിയ, മൈസൂര്‍ സ്വദേശി ഗുലാം എന്നിവര്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയതെന്ന് രവി പൂജാരി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha