'വാര്‍പ്പ് വാഹനത്തില്‍ കയറ്റിയപ്പോള്‍ സാമൂഹ്യഅകലം പാലിച്ചില്ല'; രണ്ടു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്; സംഭവം വിവാദമാകുന്നു

എരുമേലി സിഎഫ്‌എല്‍ടിസിയിലേക്കുള്ള ഭക്ഷണം വാര്‍പ്പിലാക്കി വാഹനത്തില്‍ കയറ്റിയപ്പോള്‍ അകലം പാലിക്കാതിരുന്നതിന് രണ്ടു പേര്‍ക്കെതിരെ കേസ്. എരുമേലി കെ എസ് ആര്‍ ടി സിക്കു സമീപം പ്രവര്‍ത്തിക്കുന്ന രാജാ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. രാവിലത്തെ ഭക്ഷണമായ ചപ്പാത്തിയും മുട്ടക്കറിയും അടങ്ങുന്ന വാര്‍പ്പ് രണ്ടു പേര്‍ ചേര്‍ന്ന് വാഹനത്തിലേക്ക് കയറ്റികയായിരുന്നു. ഇതു കണ്ടു അതുവഴി വന്ന എരുമേലി എസ്‌എച്ചഒ ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
അതേസമയം വാര്‍പ്പ് പിടിച്ചതിന് കേസെടുത്ത സംഭവം വിവാദമായിട്ടുണ്ട്. ഒരു വാര്‍പ്പിന്‍റെ രണ്ടു വശത്തായി രണ്ടുപേര്‍ ചേര്‍ന്ന് പിടിക്കുമ്ബോള്‍ എങ്ങനെയാണ് അകലം പാലിക്കുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. ഇക്കാര്യം പൊലീസിനോട് ആരാഞ്ഞെങ്കിലും കേസെടുക്കാനുള്ള തീരുമാനത്തില്‍നിന്ന് അവര്‍ പിന്‍വാങ്ങിയില്ല. ഇതോടെ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. എന്നാല്‍ സംഭവം വിവാദമായതോടെ, വാര്‍പ്പ് പിടിച്ചതിനല്ല, ഹോട്ടലിന് മുന്നില്‍ കൂട്ടം കൂടി നിന്നതിനാണ് കേസെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
എരുമേലി സിഎഫ്‌എല്‍ടിസിയില്‍ 85 പേരാണ് നിലവില്‍ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇവര്‍ക്കുള്ള ഭക്ഷണമാണ് വാര്‍പ്പിലാക്കി, വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചത്. അതിനിടെയാണ് അതുവഴി വന്ന പൊലീസ്, വാര്‍പ്പ് പിടിച്ചവര്‍ക്കെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha