സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം; നടപടി ലോക്ക്‌ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടിയ സാഹചര്യത്തിൽ

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ നിര്‍ദ്ദേശം. ജൂണ്‍ 15 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകള്‍ മാറ്റിവെക്കാനാണ് സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലോക്ക്‌ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞദിവസം സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ ബന്ധപ്പെട്ടവര്‍ക്ക് കത്തയിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് കുട്ടികളെ ജീവന്‍ പണയം വച്ചുള്ള കളിയാണെന്നായിരുന്നു തരൂരിന്റെ നിരീക്ഷണം
https://www.facebook.com/Malayalivartha