കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം ചെയ്യുന്നവരെകുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം ചെയ്യുന്നവരെ കണ്ടെത്താന്‍ പൊലിസ് നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വലയിലായത് ഉന്നതരായ 28 പേര്‍. ഐ.ടി പ്രഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായവരില്‍ഏറെപ്പേരും. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കാനുള്ള നിരവധി ടെലിഗ്രാം, വാട്‌സ്ആപ് ഗ്രൂപ്പുകളും റെയ്ഡില്‍ കണ്ടെത്തി. ചാറ്റുകളില്‍നിന്ന് പലരും കുട്ടികളെ കടത്തുന്ന സംഘങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും സംശയിക്കുന്നു. ഇവയില്‍ നിന്ന് വീഡിയോകള്‍ മൂന്നു ദിവസം കഴിയുമ്പോള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഓപറേഷന്‍ പി ഹണ്ട് 21.1 എന്ന റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. ജില്ലാ പൊലിസ് മേധാവികളുടെ നേതൃത്വത്തില്‍ 310 അംഗസംഘം ഞായറാഴ്ച പുലര്‍ച്ച 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, ലാപ്‌ടോപ്, കമ്ബ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 429 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളുമുള്ള ഉപകരണങ്ങളാണിവ. അഞ്ചിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. അറസ്റ്റിലായവരില്‍ പലരും ഉയര്‍ന്ന ജോലി ചെയ്യുന്ന യുവാക്കളാണ്.\
https://www.facebook.com/Malayalivartha