ഇ വാര്‍ത്ത മാനേജിങ് എഡിറ്ററും ഉടമയും കോം ഇന്ത്യ മുന്‍ പ്രസിഡന്റുമായിരുന്ന അല്‍ അമീന്റെ പിതാവ് നിര്യാതനായി

ഇ വാര്‍ത്ത മാനേജിങ് എഡിറ്ററും ഉടമയും കോം ഇന്ത്യ മുന്‍ പ്രസിഡന്റുമായിരുന്ന അൽ അമീൻ്റെ പിതാവ് കാര്യവട്ടം തുണ്ടത്തിൽ ദാറുൽ ഹുദയിൽ സുലൈമാൻ നിര്യാതനായി. ഇവാർത്തയുടെ ഡയറക്ടർ ബോർഡംഗമായിരുന്നു.
കോവിഡ് വന്നതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം അന്തരിച്ചത്. 69 വയസായിരുന്നു.
ഷാഹിദാ ബീവിയാണ് ഭാര്യ. അൽ അമീൻ, അമീന, അമീറ എന്നിവരാണ് മക്കൾ. ട്രഷറി വിഭാഗത്തിൽ ജീവനക്കാരനായ ഷിജു മുഹമ്മദ് മരുമകനാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ചെമ്പഴന്തി മുസ്ലീം പള്ളിയിൽ നടത്തി .
https://www.facebook.com/Malayalivartha