Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...

കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണ്: തന്റെ പോരാട്ടം ഇടതുപക്ഷത്തിന് എതിരായാണ്: കേരളത്തിൽ ബിജെപി ദുർബലമാണ്: അതിനാൽ ബിജെപിയെ നേരിടേണ്ട ആവശ്യമില്ല: നിലപാടുകൾ തുറന്നടിച്ച് നിയുക്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ

09 JUNE 2021 12:56 PM IST
മലയാളി വാര്‍ത്ത

നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടക്കത്തിൽ തന്നെ കസറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇടതുപക്ഷത്തെ വെല്ലുവിളിച്ച് തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹം. കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്നും പോരാട്ടം ഇടതുപക്ഷത്തിന് എതിരായാണെന്നും കെ.സുധാകരൻ വ്യക്തമാക്കിയിരിക്കുന്നു. കേരളത്തിൽ ബിജെപി ദുർബലമാണെന്നും അതിനാൽ ബിജെപിയെ നേരിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു. പക്ഷേ പാർലമെന്റിൽ ബിജെപിക്കെതിരെ മാത്രമാണ് താൻ സംസാരിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.

സിപിഎമ്മിനെതിരെ പറയുമ്പോഴുണ്ടാകുന്ന ആർജ്ജവം ബിജെപിക്കെതിരെ പറയുമ്പോൾ ഉണ്ടാകുന്നില്ല, ബിജെപിയിലേക്ക് പോകാനിരുന്ന നേതാവാണ് സുധാകരൻ എന്ന് എം.എ ബേബി അടക്കമുള്ള ഇടതുപക്ഷത്തിന്റെ നേതാക്കന്മാർ വിമർശിച്ചിരുന്നു. ഈ വിമർശനങ്ങൾക്ക് ചുട്ട മറുപടിയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.


ദേശീയ തലത്തിൽ ബിജെപിയാണ് മുഖ്യശത്രു. പക്ഷേ ഞാനും എന്റെ പാർട്ടിയും പ്രവർത്തിക്കുന്ന സംസ്ഥാനം കേരളം ആണ്. കേരളത്തിൽ ബിജെപി ദുർബലരാണ്, ഒന്നും ചെയ്യാൻ കഴിയാത്ത അത്രയും അശക്തരാണെന്ന് തെളിയിച്ചില്ലേ. കേരളത്തിൽ ബിജെപി താഴോട്ടോ മേലോട്ടോ. വളരാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല ലക്ഷ്യം വളർന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടമെന്നാണ് കെ സുധാകരൻ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിലെ നിരവധി പ്രവർത്തകരെയാണ് വെട്ടി നുറുക്കി കൊന്ന് ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച് ഫാസിസ്റ്റ് പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രു.

അവർക്കെതിരെയുള്ള പോരാട്ടമാണ് നമ്പർ വൺ. ബിജെപി ദുർബലമാണ് അതിനാൽ ഇവിടെ പ്രസംഗിക്കേണ്ട കാര്യമില്ല. പാർലമെന്റിൽ ഞാൻ പ്രസംഗിക്കാറുണ്ട്. ആ പ്രസംഗത്തിന്റെ കോപ്പി കിട്ടും. അതൊന്നു കളക്ട് ചെയ്യാൻ എം.എ ബേബിയോട് ആവശ്യപ്പെടാം. അതല്ലെങ്കിൽ ഞാൻ തന്നെ അദ്ദേഹത്തിന് എത്തിച്ചുനൽകാം. പാർലമെന്റിൽ ഞാൻ ആർക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എന്റെ പ്രസംഗം സാക്ഷിയാണ്. ബിജെപിക്കെതിരെ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. അവിടെ സിപിഎമ്മിനെ പരാമർശിക്കാറില്ല. കാരണം അവിടെ അങ്ങനെയൊരു പ്രസ്ഥാനം ഇല്ല. പക്ഷേ കേരളത്തിൽ ശക്തരാണ്. ശക്തരായെടുത്ത് അവരെ എതിർക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിന്റെ ബാധ്യതയാണ്. അതല്ലെങ്കിൽ ഈ സംസ്ഥാനം തീർത്തും സിപിഎമ്മിന്റെ കയ്യിലേക്ക് പോകും.


ഞാൻ ബിജെപിയിലേക്ക് പോകും എന്ന് എപ്പോഴാണ് പറഞ്ഞതെന്ന് ആരോപണം ഉന്നയിച്ച ബേബിയായാലും മറ്റ് നേതാക്കളായാലും വ്യക്തമാക്കണം. ബിജെപിയിലേക്ക് പോകണമെങ്കിൽ എനിക്കാരുടെയും എൻഒസി വേണ്ട. പക്ഷേ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ട് പോലുമില്ലെന്ന് നിരവധി പ്രാവശ്യം പറഞ്ഞുകഴിഞ്ഞു. ഞാൻ കോൺഗ്രസിൽ ജനിച്ചവനാണ് കോൺഗ്രസിൽ വളർന്നവനാണ്. മരിച്ചു കിടക്കുമ്പോൾ ത്രിവർണപതാക പുതച്ചുകിടക്കണമെന്ന് ആഗ്രഹിക്കുന്നവനാണ്. ആ എന്നെ ആർഎസ്എസിന്റെ മേലങ്കിയണിയിക്കാൻ ശ്രമിക്കുന്നത് ആശങ്കയും ഭീരുത്വവുമാണ്. എന്നെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ കുത്സിത ശ്രമമാണ് ഈ നുണപ്രചരണം. കെ. സുധാകരൻ വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (20 minutes ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (7 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (12 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends