ബി ജെ പിയെ പേടിച്ച് സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഔഷധി പുറത്തിറക്കുന്ന പഞ്ചഗവ്യ ഘൃതം പിന്‍വലിച്ചേക്കും... ആദ്യ പടിയായി പഞ്ചഗവ്യ ഘൃതത്തില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെയും അതിന്റെ ഉപയോഗത്തെയും സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഔഷധിയുടെ വെബ്സൈറ്റില്‍ നിന്നും നീക്കി

ബി ജെ പിയെ പേടിച്ച് സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഔഷധി പുറത്തിറക്കുന്ന പഞ്ചഗവ്യ ഘൃതം പിന്‍വലിച്ചേക്കും. ഇതിന്റെ ആദ്യ പടിയായി പഞ്ചഗവ്യ ഘൃതത്തില്‍ അടങ്ങിയിരിക്കുന്ന ചേരുവകളെയും അതിന്റെ ഉപയോഗത്തെയും സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഔഷധിയുടെ വെബ്സൈറ്റില്‍ നിന്നും നീക്കി.
പശുവിന്റെ ചാണകം, ഗോമൂത്രം, തൈര്, പാല്‍, നെയ്യ് എന്നിവ ചേര്‍ത്താണ് ഘ്യതം തയ്യാറാക്കുന്നത്. പനി, അപസ്മാരം, മഞ്ഞപ്പിത്തം, മറവി എന്നീ രോഗങ്ങള്‍ക്ക് പഞ്ചഗവ്യ ഘൃതം ഫലം ഫലപ്രദമാണെന്നാണ് ഔഷധി പറയുന്നത്.
സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഔഷധിയുടെ പഞ്ചഗവ്യ ഘ്യതത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നത്. പശുവിന്റെ ചാണകം കൊണ്ടൊരു മരുന്ന് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പരസ്യം പുറത്തുവന്നപ്പോള്‍ സ്വാഭാവികവായും അത് സര്‍ക്കാരിനെ അപമാനിക്കാനുള്ളതാണെന്ന് സര്‍ക്കാര്‍ കരുതി.
ബി ജെ പിയാണ് ചാണകത്തിന്റെയും ഗോമുത്രത്തിന്റെയും പ്രചാരകര്‍. ബി ജെ പിക്കെതിരെ വോട്ടു ചോദിച്ചു വാങ്ങി അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ ബി ജെ പിയുടെ ആരോഗ്യതന്ത്രങ്ങള്‍ക്ക് പിന്നാലെ പോകുന്നത് അപമാനകരമാണെന്ന് കരുതിയെങ്കില്‍ തെറ്റ് പറയാനാവില്ല.
പശുവിനെ പരിഹസിക്കുന്നവരാണ് സി പി എമ്മുകാര്‍. സര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്പ്പന്നം വില്‍ക്കുന്നതില്‍ പാര്‍ട്ടി അനുഭാവികള്‍ക്കുള്ളില്‍ പ്രതിഷേധം ഉടലെടുത്തു. ഇവരുടെ സമ്മര്‍ദ്ദ ഫലമായാണ് ഔഷധിയുടെ വെബ്സൈറ്റില്‍ നിന്നും പഞ്ചഗവ്യ ഘതം സംബന്ധിച്ച വിശദാംശങ്ങള്‍ നീക്കം ചെയ്യാന്‍ ഔഷധി നിര്‍ബന്ധിതമായത്.
കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഔഷധി. പൊതുമേഖല രംഗത്തെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകവും വിപണനവും നടത്തുന്നത് ഔഷധിയാണ്. ഔഷധിക്ക് കേരളത്തില്‍ 800 അധികം ഡീലര്‍മാരാണ് ഉള്ളത്. തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലാണ് ആത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ആധുനിക രീതിയിലുള്ള ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
പഞ്ചഗവ്യ ഘൃതം നേരത്തെ തന്നെ ലഭ്യമാണെന്ന് ഔഷധിയുവായി ബന്ധപ്പെട്ടവര്‍ പറയുന്നു. ചാണകത്തിനും ഗോമൂത്രത്തിനും അസാധ്യമായ പ്രവര്‍ത്തന ശേഷിയുണ്ടെന്നാണ് ഔഷധിയുടെ ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പഞ്ചഗവ്യ ഘ്യതത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാരിനെതിരെ ഉപയോഗിച്ചത് ആരാണെന്നാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. അത് ഇതു വരെ കണ്ടെത്തിയിട്ടില്ല.
200, 450 എംഎല്‍ പാക്കറ്റുകളായാണ് പഞ്ചഗവ്യ ഘൃതം വിപണിയിലിറക്കിയിരിക്കുന്നത്. ചാണകമെന്നു കേട്ടപ്പോള്‍ തന്നെ മരുന്ന് വലിയ വാര്‍ത്തയായി മാറി.
ഇതിനെ തുടര്‍ന്ന് മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്സൈറ്റില്‍ പതിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡിനും ആയുര്‍വേദ വിഭാഗം ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളര്‍ക്കും ശാസ്ത്ര സാഹിത്യ പരിഷത്ത് പരാതി നല്‍കുകയായിരുന്നു. ഇതോടെ വെബ്സൈറ്റില്‍ നിന്നും മരുന്നുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ശാസ്ത്ര സാഹിത്യ പരിഷത്തിനെ കൊണ്ട് പരാതി നല്‍കിയത് സി പി എം ആണെന്നാണ് സംസാരം. ഇത്തരം മരുന്നുകള്‍ക്കെതിരെ മുമ്പും ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതുവരെ ഔഷധി പരാതികളെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഔഷധിയും കളം മാറ്റിയത്.
ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള ചില മരുന്നുകള്‍ യു പിയില്‍ ഉപയോഗിക്കുന്നതിനെ മലയാളികള്‍ പരിഹസിച്ചതിന് പിന്നാലെയാണ് കേരള സര്‍ക്കാരിന്റെ ചാണക പ്രയോഗം വലിയ വാര്‍ത്തയായി തീര്‍ന്നത്. യു പി യെ പരിഹസിച്ചതു പോലെ കേരളം പിണറായിയുടെ ഔഷധിയെയും പരിഹസിച്ചു.
അതിനിടെ പഞ്ചഗവ്യ വര്‍ത്തമാനം മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha