കെ. സുധാകരൻ അറിയാൻ കോൺഗ്രസിൽ എടുപ്പു കുതിരകളുടെയും പെട്ടി എടുപ്പുകാരുടേയും കാലം കഴിയുമോ?

ഇപ്പോൾ ഇന്ദിരാഭവൻ ഒന്ന് ഉണർന്നിരിക്കുകയാണ്. മെയ് രണ്ടാം തിയതി ഉച്ചയക്ക് പൂട്ടിയ ഇന്ദിരാഭവൻ കഴിഞ്ഞ ആഴ്ച തുറന്ന് ആളും ആരവവും ആയി.
അലക്കി വെളുപ്പിച്ച് പൊടിഞ്ഞ വടിവൊത്ത ഖദർ ധാരികൾ മസിലും പെരുപ്പിച്ച് കയറിയിറങ്ങാൻ തുടങ്ങി. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രധാനപ്പെട്ട ദിനപത്രത്തിൻ്റെ മൂന്ന് പേജുകൾ നിറയെ ഖദർ ധാരികളുടെ ഫോട്ടോ ആണ്. കാര്യം എന്താണ്? ഇന്ദിരാഭവനിലെ കരുത്തന് _ കെ.പി.സി.സി. നായകന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്ന മാന്യ പുംഗവന്മാരാണ്.ഇതിൽ വാർഡ് സെക്രട്ടറി മുതൽ കെ പി സി സി സെക്രട്ടറി വരെ ഉണ്ട്.
ബൂത്ത്തലം മുതൽ കോൺഗ്രസിനെ സജീവമാക്കി ഓജസും തേജസുമുള്ള ഒരു പ്രസ്ഥാനമാക്കി വളർത്തിയെടുത്ത് കെ പി സി സി യുടെ പ്രൗഢി വീണ്ടെടുക്കാൻ കെ-സുധാകരന് കഴിയും.
പുതിയ പ്രസിഡൻ്റിൻ്റെ പുതിയ ശൈലി കേരളത്തിലെ കോൺഗ്രസിന് ഉണർവേകും - കരുതലും കരുത്തുമായി കെ.പി.സി.സി.പ്രസിഡൻ്റിൻ്റെ കസേരയിലേക്ക് വരുന്ന കെ-സുധാകരന് സ്വാഗതം എന്നാണ് ഈ പുംഗവന്മാർ ആശംസിച്ചിരിക്കുന്നത്. ഇത് കേരളകൗമുദി പത്രത്തിൻ്റെ തിരുവനന്തപുരം എഡിഷനിലാണ് കണ്ടത്.
ഇത് പോലെ ഓരോ ജില്ലകളിലെയും കോൺഗ്രസ് പുംഗവന്മാർ അഭിവാദ്യവും ആശംസയും അർപ്പിച്ചിട്ടുണ്ടാവും. എന്തായാലും കേരളകൗമുദിയ്ക്ക ഈ കോൺഗ്രസ് പുംഗവന്മാരുടെ മനസ്സ് അറിയാം. അവർ അത് നന്നായി മാർക്കറ്റ് ചെയ്തു. ഇത്തരത്തിലുള്ള അൽപ്പന്മാർ ഉള്ളത് കൊണ്ട് ചില പത്രസ്ഥാപനങ്ങൾക്ക് മുന്നോട്ടു പോകാനും കഴിയും.
പത്രത്തിൽ കൊടുത്താൽ അത് ഒരു ദിവസത്തേക്ക് മാത്രമല്ലെനിൽക്കുകയുള്ളൂ. ഇനി കെ.സുധാകരൻ കടന്നു പോകുന്ന വീഥികളിൽ എല്ലാം ഫ്ലക്സ് ഉയർന്നിരിക്കുകയാണ്.കെ.സുധാകരൻ്റെ പടത്തിന് താഴെ ഏതാണ്ട് അതിൻ്റെ അത്രത്തോളം വരുന്ന പടം വെച്ച് അഭിവാദ്യം അർപ്പിച്ചിരിക്കുന്ന പൊങ്ങന്മാരും ഉണ്ട്. ധീരനായകന് ആശംസകൾ - ഇന്ദിരാഭവനിലെ കരുത്തൻ _ കണ്ണൂരിൻ്റെ കരുത്തൻ - എന്നിങ്ങനെ സ്ഥിരം വിശേഷണങ്ങളും ഈ പൊങ്ങന്മാർ നൽകിയിട്ടുണ്ട്.
അഭിവാദ്യങ്ങൾ അർപ്പിച്ച് പത്രങ്ങളിൽ വന്നിരിക്കുന്നതിൽ വനിതകൾ ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ. ബാക്കിയുള്ളവരെല്ലാം തലമുണ്ഡനം ചെയ്തു കാശിയക്ക് പോയോ എന്ന് ഒരു സംശയം. ഒരു കാര്യം മനസ്സിലാക്കാം. ഫ്ലക്സ് വെച്ചിരിക്കുന്ന പുംഗവന്മാരും പത്രങ്ങളിൽ ആശംസ അർപ്പിച്ചിരിക്കുന്ന പുംഗവന്മാരും കോൺഗ്രസ്സിലെ പെട്ടി എടുപ്പുകാരാണ്. കോൺഗ്രസിൽ അങ്ങനെയാണല്ലോ പെട്ടി എടുപ്പുകാർക്ക് ആണല്ലോ സീറ്റ് കിട്ടാറുള്ളത്.
പെട്ടി എടുപ്പുകാരുടെയും എടുപ്പുകുതിരകളുടെയും ഒരു ഘോഷയാത്ര ആണല്ലോ കോൺഗ്രസിൽ കാണാൻ കഴിയുന്നത് - അത് പോലെ ജാതിയും മതവും ഗ്രൂപ്പും ആണല്ലോ പരിഗണിക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ കാര്യപ്രാപ്തിയോ കർമ്മശേഷി യോ ഉള്ള പ്രവർത്തകർ നേത്യ സ്ഥാനത്ത് എത്തുന്നില്ല.
പാർട്ടി നശിച്ചാലും ഗ്രൂപ്പ് നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് എടുപ്പുകുതിരകൾ എല്ലാം. നിയമസഭയക്ക് അകത്ത് സർഗ്ഗാത്മകമായും പുറത്ത് സുധാകരൻ നട്ടെല്ലിന് ഉറപ്പുള്ള ഗർജ്ജനത്തോടും നിൽക്കുമ്പോൾ കോൺഗ്രസിന് ഒരു പുതിയ ചൈതന്യം വരാനുള്ള സാദ്ധ്യത ഉണ്ട്. 1995-ൽ കരുണാകരനെ താഴെയിറക്കിയത് മുതൽ കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ തീരുമാനിക്കുന്നത് ഘടകകക്ഷികളാണ്.
പ്രത്യേകിച്ച് മുസ്ലീം ലീഗാണ്.ഏ.കെ.ആൻ്റണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടതും അവിടെ തുടർന്നതും ലീഗിൻ്റെ താത്പര്യപ്രകാരമാണ് ' രമേശ് ചെന്നിത്തല പ്രതിപക്ഷ നേത്യ പദവിയിലെത്തിയതിനോടു ലീഗിന് ഒരിക്കലും താത്പര്യം ഉണ്ടായിരുന്നില്ല.
അത് കൊണ്ടാണല്ലോ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഉമ്മൻ ചാണ്ടിയെ തിരിച്ചു കൊണ്ടുവന്നത്.പല മുതിർന്ന നേതാക്കളെയും മുന്നണി വിട്ടു പോയ കക്ഷികളെയും കൂട്ടികൊണ്ടു വന്നത് ലീഗാണല്ലോ? ഏറ്റവും ഒടുവിൽ മുല്ലപ്പള്ളി കെ പി സി സി അദ്ക് ഷ് പദവിയിൽ തുടരാൻ കഴിയാതെ വന്നതും ലീഗിൻ്റെ സാമർത്ഥ്യം ആണല്ലോ.
ലീഗിൻ്റെ സന്തോഷത്തിലൂടെ മാത്രമേ കോൺഗ്രസിൽ നേതാവായി തുടരാൻ സാധിക്കുകയുള്ളൂ എന്നായി തീർന്നിട്ടുണ്ട്.' മുന്നണിയുടെ നായകസ്ഥാനത്ത് കോൺഗ്രസ് ആണെന്നും പാർട്ടിയിലെ കാര്യങ്ങൾ തീർച്ചപ്പെടുത്തുന്നത് നേതാക്കളാണെന്നും അണികളെ ബോദ്ധ്യപ്പെടുത്താൻ പുതിയ നേതൃത്വത്തിന് കഴിയണം. പെട്ടി എടുപ്പുകാരെയും എടുപ്പുകുതിരകളെയും ജാതി പ്രമാണിമാരെയും മാറ്റി നിർത്തുക
"
https://www.facebook.com/Malayalivartha


























