ഇതരസംസ്ഥാനതൊഴിലാളികലുമായി അസമിലേക്ക് പോയ ബസ് ലോക്ക്‌ഡൗണ്‍ വില്ലനായതിനാൽ കുടുങ്ങികിടന്നത് ഒന്നരമാസം; മലയാളി ബസ് ഡ്രൈവര്‍ ആത്‌മഹത്യ ചെയ്തു

അസമില്‍ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊയിലാണ്ടി മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അഭിജിത്തിനെയാണ് ബസിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. 26 വയസായിരുന്നു. പരേതനായ ബാലകൃഷ്‌ണന്‍റെയും ഗീതയുടെയും മകനാണ്.
ഏപ്രില്‍ ഏഴിന് പെരുമ്ബാവൂരില്‍ നിന്നാണ് അഭിജിത്ത് ഡ്രൈവറായ ബസ് അസമിലേക്ക് പോയത്. ഇതരസംസ്ഥാനതൊഴിലാളികളായിരുന്നു ബസിലുണ്ടായിരുന്നത്. നഗോണ്‍ എന്ന സ്ഥലത്താണ് ബസ് കുടുങ്ങിക്കിടന്നത്.
കേരളത്തില്‍നിന്നുള്ള ഒട്ടേറെ ബസുകളാണ് ഒന്നരമാസമായി അസമില്‍ കുടുങ്ങിക്കിടക്കുന്നത്. ലോക്ക്‌ഡൗണ്‍ കാരണം കുടുങ്ങിപോയ മലയാളികള്‍ ഉള്‍പ്പടെ പല ഡ്രൈവര്‍മാരുടേയും സ്ഥിതി അതീവ ദയനീയമായ അവസ്ഥയിലാണ്.
https://www.facebook.com/Malayalivartha


























