കോവിഡ് പ്രതിസന്ധി; അദാനി ഗ്രൂപ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നത് വൈകിയേക്കും

അദാനി ഗ്രൂപ്പ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നത് വൈകുമെന്ന് സൂചന. കോവിഡ് പ്രതിസന്ധിയാണ് കാരണം. ഇതു സംബന്ധിച്ച് അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചതായി സൂചനയുണ്ട്. വ്യോമയാന മേഖല കടുത്ത നഷ്ടത്തിലാണ്, അതുകൊണ്ട് തന്നെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.
ജനുവരി 19-നാണ്, അടുത്ത 50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും വികസനവും അദാനി ഗ്രൂപ്പിന് കൈമാറിയുള്ള കരാര്‍ അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡും എ.എ.ഐ.യും ഒപ്പുവെച്ചത്. എന്നാല്‍ കോവിഡ് പ്രതിസന്ധി വന്നതോടെ ഇതിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിക്കാനായില്ല.
https://www.facebook.com/Malayalivartha


























