വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവിനൊപ്പം എത്തിയ വീട്ടമ്മ നടപ്പാതയില്‍ നില്‍ക്കവേ നിയന്ത്രണ വിട്ട കാര്‍ പാഞ്ഞുകയറി, ഒടുവില്‍ സംഭവിച്ചത്...

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവിനൊപ്പം എത്തിയ വീട്ടമ്മ നടപ്പാതയില്‍ നില്‍ക്കവേ നിയന്ത്രണ വിട്ട കാര്‍ പാഞ്ഞുകയറി. ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ വീട്ടമ്മക്ക് കാറിടിച്ച് ദാരുണാന്ത്യം.
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവിനൊപ്പം നഗരത്തില്‍ എത്തിയ പൂവം കൊച്ചുതറ ബിജുവിന്റെ ഭാര്യ ഷീലമ്മയാണ് (45) നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെ പെരുന്ന ബസ്‌സ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം നടന്നത്. സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നതിങ്ങനെ ചാറ്റല്‍ മഴയെത്തുടര്‍ന്ന് പെരുന്ന സ്റ്റാന്‍ഡിന് സമീപത്തെ കടയുടെ ഷട്ടറില്‍ ചാരിനില്‍ക്കുകയായിരുന്നു ഷീലമ്മ. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബിജു സമീപത്തുണ്ടായിരുന്ന പരിചയക്കാരനായ ഓട്ടോഡ്രൈവറോട് സംസാരിക്കുന്നതിനായി പോയി.
ഈ സമയം നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലൂടെ പാഞ്ഞുകയറി ഷട്ടറിനോട് ചേര്‍ന്നുനിന്ന ഇവരെ ഇടിക്കുകയായിരുന്നു.
ഇടിയില്‍ ഗുരുതര പരിക്കേറ്റ ഷീലമ്മയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30 ഓടെ മരിച്ചു. കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
"
https://www.facebook.com/Malayalivartha