പരേഡിനിടയില്‍ സൈനികന്‍ കുഴഞ്ഞു വീണു... ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

പരേഡിനിടയില്‍ സൈനികന്‍ കുഴഞ്ഞു വീണു മരിച്ചു. തലമുണ്ട ഏകാഞ്ജനയിലെ ഇ. മഹേഷ് (41) ആണ് മരിച്ചത്. പുണെയില്‍ വെച്ച് ബുധനാഴ്ച രാവിലെ പരേഡിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരസേനയിലെ മെക്കാനിക്കല്‍ വിങ്ങിലെ ഉദ്യോഗസ്ഥനാണ്. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് തലമുണ്ടയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും. പരേതനായ എലിയന്‍ അച്യുത?െന്റയും രാധയുടെയും മകനാണ്.
ഭാര്യ: ദിവ്യ (കാഞ്ഞിരോട് തെരു). മക്കള്‍: അനുസ്മൃത്, അപൂര്‍വ് (കേന്ദ്രീയ വിദ്യാലയം കണ്ണൂര്‍). സഹോദരങ്ങള്‍: മധു, മനോജ് (ചാല), ഉഷ (ചാവശ്ശേരി), ഉമ (കൂത്തുപറമ്ബ്).
https://www.facebook.com/Malayalivartha

























