മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കം.. ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത യുവാവിന്റെ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു; സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു, കടയും പൂട്ടിച്ചു

അതിധാരുണമായ സംഭവാണ് പാലക്കാട് നിന്നും പുറത്ത് വന്നത്. മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു യുവാവിന്റെ ജീവന്‍ നഷ്ടമായി. ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകര്‍ത്ത യുവാവിന്റെ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നാണ് മരിച്ചത്.
ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് എന്ന 25 കാരനാണ് മരിച്ചത്. ലഘുഭക്ഷണശാലയില്‍ 5 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ കറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചില്ലു മേശ ശ്രീജിത്ത് കൈ കൊണ്ട് തല്ലി തകര്‍ക്കുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു.
സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹന ജീവനക്കാര്‍ക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിന്ന് പിന്നാലെ പൊലീസ് എത്തി കട പൂട്ടിച്ചു.
https://www.facebook.com/Malayalivartha

























