ബിജെപി കൗൺസിലർക്കെതിരെ പൊട്ടിത്തെറിച്ച് മേയർ ആര്യാ രാജേന്ദ്രൻ.... നഗരസഭയിൽ വാക്കുതർക്കം

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യാ രാജേന്ദ്രന് എതിരെ നിരവധി ആരോപണങ്ങളാണ് ഏറെ നാളായി ലഭിക്കുന്നത്. ലക്ഷങ്ങള്‍ തട്ടിയ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിൽ ചർച്ചാ വിഷയം.
എന്നാലിപ്പോൾ അതിന്റെ കെട്ടുകൾ ഓരോന്നായി നഗരസഭയിൽ ബിജെപി കൗൺസിലർമാർ തുറന്ന് കാട്ടിയപ്പോൾ അവർക്കെതിരെ രൂക്ഷമായ ഭാഷയിൽ പൊട്ടിത്തെറിച്ചിരിക്കുകയാണ് മേയർ.
എകെജി സെന്ററിലെ എല്‍കെജി കുട്ടിയെന്ന ബിജെപി കൗണ്‍സിലർ നടത്തിയ പരാമര്‍ശത്തിലാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പൊട്ടിത്തെറിച്ചത്. ആരും ഓടിളക്കി വന്നവരല്ലെന്നും തന്റെ പക്വത അളക്കാന്‍ വരേണ്ടെന്നുമായിരുന്നു മേയറുടെ ഭാഷ്യം. തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിലായിരുന്നു കൗണ്‍സിലറുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉരസിയത്.
തിരുവനന്തപുരം നഗരസഭയുടെ ഹിറ്റാച്ചികള്‍ കാണുന്നില്ലെന്നായിരുന്നു ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ഉന്നയിച്ച പ്രധാന ആരോപണം. നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏകദേശം 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്.
കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോള്‍ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല തനിക്ക് ലഭിച്ചതെന്നും എവിടെ ചോദിച്ചാലും ആര്‍ക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയതെന്നും പറഞ്ഞു.
എന്തായാലും അതിന്റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി.. കാരണം എകെജി സെന്ററിലെ എല്‍കെജി കുട്ടികള്‍ക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകള്‍. എന്നായിരുന്നു കരമന അജിത്ത് ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലും ഈ വിഷയവും മേയറുടെ അനുഭവ സമ്പത്തും പ്രായവും പരാമര്‍ശിക്കപ്പെട്ടതാണ് മേയറിനെ ഇപ്രകാരം പ്രകോപിതയാക്കിയത്.
അതിനെതിരെ കനത്ത മറുപടിയുമായിട്ടാണ് മേയർ രംഗത്ത് വന്നത്. സമൂഹത്തിലുള്ള ചിലര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. നമ്മളെന്തോ ഓട് പൊളിച്ചുവന്നവരാണെന്ന്. എന്നാല്‍ ഞാന്‍ വ്യക്തമായി പറയട്ടേ, ഈ പ്രായത്തില്‍ മേയര്‍ ആയിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാം. എന്റെ പക്വത അളക്കന്‍ നിങ്ങളായിട്ടുമില്ലെന്നായിരുന്നു മേയറുടെ മറുപടി.
സമൂഹമാധ്യങ്ങളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും ശക്തമായ മറുപടിയാണ് ആര്യ കോര്‍പ്പറേഷന്‍ മീറ്റിംഗിനിടെ നല്‍കിയത്. ആരുടേയും പേരെടുത്ത് പറയാതെ ആയിരുന്നു ആര്യയുടെ മറുപടി.
ഇടതുപക്ഷത്തിന്‍റേയും പ്രതിപക്ഷത്തിന്‍റേയും ആളുകള്‍ക്ക് സമൂഹമാധ്യമങ്ങളിലെ നിലവിട്ടുള്ള പെരുമാറ്റത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്. പലഘട്ടങ്ങളിലായി സഭയ്ക്ക് അകത്തും പുറത്തും പ്രായത്തെയും പക്വതയേക്കുറിച്ചും നടത്തുന്ന വിമര്‍ശനങ്ങള്‍ക്കാണ് മേയറുടെ മറുപടി.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണത്തിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നുവെന്നാണ് ആദ്യം ആരോപണം വന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ പൊതുനിരത്തില്‍ പൊങ്കാല ഇല്ലാതിരുന്നിട്ടും ഈ വര്‍ഷം ശുചീകരണത്തിന് ലോറി വിളിച്ച വകയില്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവായെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
മാലിന്യനീക്കത്തിന് 21 ലോറികള്‍ നഗരസഭ വാടകയ്‌ക്കെടുത്തിരുന്നു. ഇതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. വിഷയത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പലതവണ കൊമ്പുകോര്‍ത്തു.
ശുചീകരണ വിവാദത്തില്‍ വിജിലന്‍സ് ആന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കൗണ്‍സില്‍ വോട്ടടെടുപ്പിന് ശേഷം തള്ളി.യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പൊതുസ്ഥലങ്ങളില്‍ പൊങ്കാല നടന്നില്ലെങ്കിലും 28 ലോഡ് മാലിന്യം നീക്കിയെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം. അഴിമതി എന്ന് ആരോപിക്കുമ്പോഴും തുടക്കത്തിൽ മുറപടി പറയാന്‍ മേയര്‍ തയാറായിരുന്നില്ല.
https://www.facebook.com/Malayalivartha

























