കെ. സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി പിണറായി വിജയന്റെ വെളിപ്പെടുത്തൽ; തന്നെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി

കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്‍റെ തന്നെ ഒരു വിശ്വസ്തന്‍ തന്നോട് വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് പിണറായി വിജയന്‍ പ്രതികരിച്ചത്.
'സുധാകരന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.'- പിണറായി പറഞ്ഞു.
ഇത് പഞ്ചാബല്ല, കേരളമാണ് എന്ന് വിശ്വസ്തന്‍ പറഞ്ഞെങ്കിലും കെ. സുധാകരന്‍ അത് ചെവിക്കൊണ്ടില്ല. ഇക്കാര്യം തനിക്ക് ആരോടും പറയാന്‍ പറ്റുമായിരുന്നില്ല. അവര്‍ പേടിക്കുമെന്ന് കരുതി ഭാര്യയോട് പോലും വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്ങനെ പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരന്‍ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം. എന്നാല്‍ അത് യഥാര്‍ഥത്തില്‍ നടന്നിട്ടില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.
ബ്രണ്ണന്‍ കോളജില്‍ കെ.എസ്.യുവിന് മൃഗീയ ആധിപത്യം ഉള്ള കാലത്താണ് താന്‍ അവിടെ ഉണ്ടായിരുന്നത്. ഫ്രാന്‍സിസ് കത്തികൊണ്ട് നടക്കുന്നവനാണ് എന്ന് അതില്‍ പറയുന്നു. ഈ ഫ്രാന്‍സിസ് എന്നുപറയുന്നയാള്‍ അവിടെ ഉണ്ടായിരുന്നതേയില്ല. എങ്ങനെയാണ് സുധാകരന് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.
സുധാകരനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിച്ച ആരോപണങ്ങള്‍ നിരവധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ രാമകൃഷ്ണന്‍ സുധാകരന്റെ യഥാര്‍ത്ഥ സ്വഭാവം കേരളത്തിന് മുന്നില്‍ തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി രാമകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിശദമായി പറഞ്ഞു. ഏകദേശം 20 മിനിറ്റോളം എടുത്താണ് പിണറായി വിജയന്‍ തനിക്കെതിരെ സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
https://www.facebook.com/Malayalivartha
























