'ഇനി അയാള്‍ക്ക് നിയമമില്ല, കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്'; പിണറായി വിജയനും കെ. സുധാകരനും തമ്മിലുള്ള തര്‍ക്കത്തിൽ രസകരമായ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ബ്രണ്ണന്‍ കോളേജ് കാലത്തെ വീര കഥകള്‍ പങ്കുവച്ച കെ സുധാകരന് മറുപടിയുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സുധാകരനെതിരെ ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. തന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന് പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്ക് സുധാകരന് നാളെ മറുപടി പറയാമെന്ന് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.
സൂപ്പര്‍ ഹിറ്റ് സിനിമാ ഡയലോഗ് കടമെടുത്താണ് രാഹുലിന്റെ പ്രതികരണം. 'ഇനി അയാള്‍ക്ക് നിയമമില്ല, കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുകയെന്ന്', എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അയ്യപ്പനും കോശിയും സിനിമയില്‍ പൃഥിരാജും അനില്‍ നെടുമങ്ങാടും ഉള്‍പ്പെടുന്ന സീന്‍ ഫോട്ടോ സഹിതം രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവച്ചു.
കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കെ സുധാകരനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. അലഞ്ഞുനടന്നുവന്ന റാസ്കലാണ് സുധാകരനെന്ന് പി.രാമകൃഷ്ണന് പറഞ്ഞിട്ടുണ്ടെന്നും. സുധാകരന് പലരെയും കൊന്ന് പണമുണ്ടാക്കി എന്നും രാമകൃഷ്ണന് ആരോപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സുധാകരനു വിദേശ കറന്‍സി ഇടപാടുണ്ടെന്നു രാമകൃഷ്ണന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യന് പറഞ്ഞു
https://www.facebook.com/Malayalivartha
























