'ആര്യക്ക് അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്'; തിരുവനന്തപുരം മേയര്‍ക്ക് പിന്തുണയുമായി കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രായത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ പരിഹസിച്ച സംഭവത്തിന് പിന്നാലെ മേയര്‍ക്ക് പിന്തുണയുമായി മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ കെ ശൈലജ ടീച്ചര്‍. കോര്‍പ്പറേഷന്‍ മീറ്റിങ്ങിനിടെയാണ് കൗണ്‍സിലര്‍മാര്‍ മേയറെ പരിഹസിച്ചത്.
ആര്യാ രാജേന്ദ്രനെതിരെ ഉണ്ടായ പരാമര്‍ശം അപലപനീയമാണെന്നും വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ ഇടതുപക്ഷ ആശയങ്ങള്‍ നല്‍കിയ കരുത്തുമായി സാമൂഹ്യപ്രവര്‍ത്തന രംഗത്ത് കടന്നുവന്നആര്യക്ക് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ടെന്നും കെ കെ ഷൈലജ ടീച്ചര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
'എല്‍കെജി കുട്ടി' എന്ന് വിളിച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് തന്റെ പക്വത അളക്കാന്‍ ആരും വരേണ്ടതില്ലെന്നും ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതിന് വേണ്ടിയുള്ള ശക്തമായ സംവിധാനത്തിലൂടെയാണ് താന്‍ വളര്‍ന്ന് വന്നതെന്നും ആര്യ മീറ്റിങ്ങില്‍ തന്നെ മറുപടി നല്‍കിയിരുന്നു. മേയര്‍ ആയിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാമെന്ന് ബിജെപി കൗണ്‍സിലര്‍ കരമന അജിത് ഉന്നയിച്ച ആരോപണത്തിന് മറുപടിയായി മേയര്‍ പറഞ്ഞു.
കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്
'മേയര്‍ ആര്യാ രാജേന്ദ്രനെതിരെ BJP കൗണ്‍സിലര്‍ നടത്തിയ പരാമര്‍ശം അപലപനീയമാണ്.എ.കെ.ജി സെന്‍ററിലെ പാവക്കുട്ടിയല്ല വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ ഇടതുപക്ഷ ആശയങ്ങള്‍ നല്‍കിയ കരുത്തുമായി സാമൂഹ്യപ്രവര്‍ത്തന രംഗത്ത് കടന്നുവന്ന സഖാവ് ആര്യക്ക് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ട്.അതവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന് അഭിവാദ്യങ്ങള്‍.'
https://www.facebook.com/Malayalivartha
























