വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ യുവാക്കളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി

പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്പില്‍ ഏലായല്‍ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ യുവാക്കളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി.
24-കാരനായ ആദര്‍ശിന്റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആദ്യം വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്(21) ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.
സുഹൃത്തുക്കളുമായി മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു രണ്ടുപേരും. വള്ളത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു.
വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ ആദര്‍ശിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























