'നമ്മുടെ ആരോഗ്യമന്ത്രിമാര്‍ പിണറായിയുടെ കീഴില്‍ ഇങ്ങനെയുള്ള മാതൃകകളുമായി നവ കേരളം സൃഷ്ടിക്കുന്ന തിരക്കിലാണ്. നിങ്ങളെ തെരഞ്ഞെടുത്ത പ്രബുദ്ധരായ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു...' വധക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതിന് വിമർശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ

ടി.പി.കേസ് പ്രതിയായ കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍, കൃപേഷ്, ശരത് ലാല്‍ വധക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, പെരിയ കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കല്‍ പിണറായി സര്‍ക്കാരിന് അധികാര തിമിരം ബാധിച്ചിരിക്കുന്നുവെന്നതിന് തെളിവാണെന്ന രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.
ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പിണറായി സര്‍ക്കാര്‍ പൊതു സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്ത്?
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നീ ചെറുപ്പക്കാരെ ദാരുണമായി കൊലപ്പെടുത്തിയ സി.പിഎം നേതാക്കളായ ലംബോധരന്‍ അടക്കമുള്ള 3 പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ നീയമനം നല്‍കിയതു വഴി കൊലപാതക രാഷ്ട്രീയത്തെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം എന്ന് വ്യക്തം. പെരിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവരാന്‍ പിണറായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 1 കോടി രൂപ ചെലവഴിച്ചിരുന്നു.
രാഷ്ട്രീയ എതിരാളികളെ കൊല്ലുക, കൊലപാതകികളെ രക്ഷിക്കുക, കൊലപാതകികളുടെ കുടുംബത്തെ സംരക്ഷിക്കുക ഇതാണ് സിപിഎം ന്റെ കാര്യപരിപാടി. ബംഗാളിലും ത്രിപുരയിലും ഇതേ കാര്യപരിപാടിയായിട്ടായിരുന്നു ഇവരുടെ പ്രയാണം. രണ്ട് സംസ്ഥാനങ്ങളിലും ഇപ്പോള്‍ സിപിഎം കൊടി പോലും കാണാനില്ല എന്ന സ്ഥിതിയിലായി. അധികാര തിമിരം ബാധിച്ചിരിക്കുന്നു പിണറായി സര്‍ക്കാരിന്.
ഒന്നാം പിണറായി സര്‍ക്കാരില്‍ , ടി.പി കൊലക്കേസ് പ്രതിയായ കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ പൊട്ടി കരഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍, രണ്ടാം പിണറായി സര്‍ക്കാരില്‍ , കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് മുന്തിയ പരിഗണന നല്‍കി ആശുപത്രി നിയമനം നല്‍കിയ പുതിയ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. നമ്മുടെ ആരോഗ്യമന്ത്രിമാര്‍ പിണറായിയുടെ കീഴില്‍ ഇങ്ങനെയുള്ള മാതൃകകളുമായി നവ കേരളം സൃഷ്ടിക്കുന്ന തിരക്കിലാണ്. നിങ്ങളെ തെരഞ്ഞെടുത്ത പ്രബുദ്ധരായ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് എന്ന് മാത്രം ഓര്‍മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























