ഇതും കേരളത്തില്‍ ആവര്‍ത്തിക്കുന്നു... കാമുകനൊപ്പം പോകാന്‍ പിഞ്ച് കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച് യുവതി

കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ യുവതി പോലീസ് പിടിയില്‍. ഊഴായികോഡ് കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യാണ് പിടിയിലായത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസ്സമാകുമെന്നു കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പൊലീസിനു മൊഴി നല്‍കിയിരിന്നു. കുഞ്ഞിനെ പ്രസവിച്ചയുടന്‍ രേഷ്മ വീട്ടിനടുത്തെ കരിയിലക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഡി എന്‍ എ പരിശോധനയില്‍ കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആറു മാസം മുന്‍പാണ് പിഞ്ചു കുഞ്ചിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















