പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗങ്ങളില്‍ പങ്കെടുത്തു; ഐഷ സുല്‍ത്താനയ്ക്ക് ലക്ഷദ്വീപ് പൊലീസിന്റെ നോട്ടിസ്

രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്നു ചോദ്യം ചെയ്യലിന് വിധേയയാകാന്‍ ലക്ഷദ്വീപിലെത്തിയ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു കാണിച്ച് പൊലീസിന്റെ നോട്ടിസ്.
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ സംഘടിപ്പിച്ച യോഗങ്ങളില്‍ പങ്കെടുത്തതോടെയാണ് 7 ദിവസത്തെ ക്വാറന്റീന്‍ ചട്ടം ലംഘിച്ചതു ചൂണ്ടിക്കാട്ടി നോട്ടിസ് നല്‍കിയത്. നിരീക്ഷണ കാലയളവില്‍ ക്വാറന്റീനില്‍ കഴിഞ്ഞില്ലെങ്കില്‍ കേസെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ആയിഷയോട് ബുധനാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇവരെ അറസ്റ്റു ചെയ്യേണ്ടെന്നാണു ലക്ഷദ്വീപ് ഭരണകൂടത്തിനു ലഭിച്ചിരിക്കുന്ന നിയമോപദേശം.
ഹൈക്കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍, ഒരാഴ്ചത്തേയ്ക്ക് അറസ്റ്റു ചെയ്തു ജയിലില്‍ അയയ്ക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. അറസ്റ്റു ചെയ്താലും രണ്ടു പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയ്ക്കണമെന്നും ചോദ്യം ചെയ്യുമ്ബോള്‍ അഭിഭാഷകനെ അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha






















