രണ്ട് യുവാക്കളെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ആറുപേര്‍ പിടിയില്‍...

രണ്ട് യുവാക്കളെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ആറുപേര്‍ പിടിയില്‍... അരൂര്‍ കോക്കാട്ട് വീട്ടില്‍ ജിഷ്ണു (25), മട്ടാഞ്ചേരി അമ്ബലത്ത് വീട്ടില്‍ അഫ്‌സല്‍(26), അരൂര്‍ റോണി നിവാസില്‍ ലിജിന്‍ (24), എഴുപുന്ന കൂട്ടുങ്കല്‍വീട്ടില്‍ ജിബിന്‍ (24), എഴുപുന്ന കമ്‌ബോളത്ത് വീട്ടില്‍ ജയ്‌സണ്‍ (24), എഴുപുന്ന മാടമ്ബിത്തറ കൊരമ്ബാത്ത് കോളനിയില്‍ വിഷ്ണു (25) എന്നിവരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്.
19ന് രാത്രിയിലാണ് സംഭവം. എരമല്ലൂര്‍ സ്വദേശികളായ ആദില്‍, പ്രജീഷ്എന്നിവരെയാണ് ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ആദിലിനെ വീട്ടിനുള്ളില്‍നിന്നു വലിച്ചു പുറത്തിറക്കിയാണ് വെട്ടിയത്.
ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടേറ്റവരും വെട്ടിയവരും കഞ്ചാവ് വില്‍പന സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിനുപയോഗിച്ച ഇരുമ്പു ദണ്ഡ്, വടിവാള്‍, മഴു, സ്പ്രിങ് കത്തി തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. ആറു പേര്‍ക്കും എതിരെ വധശ്രമത്തിനാണ് കേസ്. ഇവരെ കോടതിയില്‍ ഹാജരാക്കി.
"
https://www.facebook.com/Malayalivartha






















