വേട്ടക്കാരന്‍ സവര്‍ണ്ണനായാലും അവര്‍ണ്ണനായാലും അവന്റെ കയ്യില്‍ നാല് പുത്തനും രാഷ്ട്രീയസ്വാധീനവും പദവിയുമുണ്ടെങ്കില്‍ ഏത് പെണ്ണും ഉത്തരത്തില്‍ നിന്നാടും... ഈ നാറിയ വ്യവസ്ഥിതി ഒരണു പോലും മാറാതെ പിന്തുടരുന്ന നാടിന്റെ പേര് കേരളമെന്നാണ്: പീഡനാരോപണം നേരിട്ട വേടനെ വെളുപ്പിച്ച പേരാടി സഖാവ് വിസ്മയയുടെ ചിതയിലെ തീയണയും മുന്നേ സവര്‍ണ്ണതക്കെതിരെ... വൈറലായി കുറിപ്പ്

കേരളത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി ഗാർഹിക പീഡനത്തിനിരയായി മരണപ്പെട്ടത് മൂന്നു ജീവനുകളാണ്. കേരളം ചർച്ചാവിഷയമാക്കിയ വിഷയത്തിൽ ഹരീഷ് പേരടി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇപ്പോളിതാ, ഹരീഷ് പേരടിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്അ സോഷ്യൽമീഡിയയിലെ സജീവ സാന്നിധ്യമായ അഞ്ജു പാര്‍വതി
മരിച്ച പെണ്‍കുട്ടിയുടെ ചിതയിലെ തീയണയും മുന്നേ സവര്‍ണ്ണതയ്ക്കെതിരെ ഘോരഘോരം കുരച്ചു കൊണ്ട് പതിവു പോലെ പേരടി സഖാവ് രംഗപ്രവേശം ചെയ്‌തെന്ന് കുറിപ്പിലൂടെ പറയുന്നുണ്ട്.
അഞ്ജു പാര്‍വതി പ്രഭീഷിന്റയെ ഫേസ്ബുക്ക് പോസ്റ്റ്:
മരിച്ച പെണ്‍കുട്ടിയുടെ ചിതയിലെ തീയണയും മുന്നേ സവര്‍ണ്ണതയ്ക്കെതിരെ ഘോരഘോരം കുരച്ചു കൊണ്ട് പതിവു പോലെ പേരടി സഖാവ് രംഗപ്രവേശം ചെയ്തിട്ടുണ്ടായിരുന്നു. കൂടെ പീഡനാരോപണം നേരിട്ട വേടനെ വെളുപ്പിക്കാനൊരു എളിയ ശ്രമവും. പീഡനത്തില്‍ പോലും ദളിത് സ്വത്വവും തൊലിയുടെ നിറവും മാങ്ങാത്തൊലിയും നിരത്തിവച്ച് ന്യായീകരിച്ച് മെഴുകുന്ന ഇവനൊന്നും കാണാതെ പോകുന്ന വലിയ കണക്കുണ്ട് ഈ കേരളത്തില്‍ .
അത് ഈ പ്രബുദ്ധ സംസ്ഥാനത്ത് കഴിഞ്ഞ 5 വര്‍ഷത്തില്‍ ഉണ്ടായ 66 സ്ത്രീധനപീഡന മരണങ്ങളുടെ നീണ്ട ലിസ്റ്റാണ്. സ്ത്രീ സുരക്ഷയ്ക്ക് നെടുങ്കന്‍ മതിലു കെട്ടിയ നവോത്ഥാന കേരളത്തില്‍
ഗാര്‍ഹിക പീഡന കേസുകള്‍ മാത്രം 15413 എണ്ണമാണ്. കഴിഞ്ഞ 4 മാസം മാത്രം ഉണ്ടായ ഗാര്‍ഹിക പീഡന കേസുകള്‍ 1080 എണ്ണമാണ്. ഇതിലൊക്കെയും സവര്‍ണ്ണതയുടെ ഹെജിമണി തിരഞ്ഞു പോകാന്‍ പേരടിക്ക് ധൈര്യമുണ്ടോ ?
കിരണെന്ന കൊലയാളിയുടെ നായര്‍ വാല്‍ ശ്രദ്ധിച്ച പേരടി ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. ഒന്നര ഏക്കറും നൂറ്റൊന്ന് പവനും കാറും സ്ത്രീധനമായി നല്കിയ ആ അച്ഛന്‍ ഒരു സഖാവായിരുന്നുവെന്ന യാഥാര്‍ത്ഥ്യം.അതായത് പാര്‍ട്ടി ക്ലാസ്സുകളില്‍ കുമാരപിള്ള താത്വികാചാര്യന്മാര്‍ കല്പിക്കാറുള്ളത് പോലെ ഒരു രക്തഹാരമണിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും അണിയേണ്ട ഒരു സിമ്ബിള്‍ പ്രോസസിനെയാണ് കല്യാണമാമാങ്കമാക്കി ആ സഖാവ് അച്ഛന്‍ പൊടിപൊടിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇവിടെ പൊലിഞ്ഞടര്‍ന്നത് മൂന്ന് പെണ്‍കുഞ്ഞുങ്ങളാണ് പേരടി സഖാവേ .
അതില്‍ എത്ര സവര്‍ണര്‍ എത്ര അവര്‍ണര്‍ എന്ന കണക്ക് തന്നെ പോലുള്ള ഊളകള്‍ തിരയുമെങ്കിലും ബോധവും വിവരവുമുള്ള മനുഷ്യര്‍ നോവുന്നത് ഓജസ്സും തേജസ്സുമുള്ള മൂന്ന് പെണ്‍കുട്ടികള്‍ നിശബ്ദമാക്കപ്പെട്ട ദുര്യോഗമോര്‍ത്താണ് . പിന്നെ തനിക്ക് ചുറ്റിനുമുള്ള സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ കണ്ടില്ലെങ്കിലും കൊന്നവന്റെ സവര്‍ണത കാണുന്ന താന്‍ കാണാതെ പോയ ഒരു വമ്ബന്‍ സഖാവിനെതിരെയുള്ള ഒരു സ്ത്രീയുടെ മുന്‍ ഗാര്‍ഹിക പീഡന പരാതി കൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ആളെ താനറിയും.
നാഴികയ്ക്ക് നാല്പത് വട്ടം താന്‍ ജയ് വിളിക്കുന്ന വലിയ തമ്ബ്രാന്റെ പുതിയ മരുമോനെതിരെ മുന്‍ ഭാര്യ ഫയല്‍ ചെയ്ത ഗാര്‍ഹികപീഡനപരാതിയാണത് കേട്ടോ .ചുരുക്കത്തില്‍ ജാതീയതയ്ക്കും സവര്‍ണഹെജിമണിക്കുമെതിരെ വാളെടുക്കുന്ന വലിയ സഖാവ് മുതല്‍ ചെറിയ സഖാവ് വരെ ഗാര്‍ഹികപീഡനത്തിനും സ്ത്രീധനത്തിനുമൊക്കെ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നല്കാറുണ്ടെന്നര്‍ത്ഥം.
വേട്ടക്കാരന്‍ സവര്‍ണ്ണനായാലും അവര്‍ണ്ണനായാലും അവന്റെ കയ്യില്‍ നാല് പുത്തനും രാഷ്ട്രീയസ്വാധീനവും പദവിയുമുണ്ടെങ്കില്‍ ഏത് പെണ്ണും ഉത്തരത്തില്‍ നിന്നാടും പേരടി സഖാവേ . കാരണം ഈ നാറിയ വ്യവസ്ഥിതി ഒരണു പോലും മാറാതെ പിന്തുടരുന്ന നാടിന്റെ പേര് കേരളമെന്നാണ്. പെണ്ണുങ്ങളുടെ മാനത്തിന് വില പറഞ്ഞവനെയൊക്കെ ഒരു നേരത്തെ അന്നത്തിനു വേണ്ടി മരിച്ച മധുവിന്റെയൊപ്പം കൂട്ടികെട്ടുന്ന തരം ശുദ്ധ തെമ്മാടിത്തരം കാണിച്ച തന്നോടൊക്കെ എന്ത് പറയാനാണ്?
https://www.facebook.com/Malayalivartha






















