തൃശൂരില്‍ ദേശീയപാതയില്‍ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.... യുവതിക്ക് പരിക്ക്

തൃശൂരില്‍ ദേശീയപാതയില്‍ ശ്രീനാരായണപുരത്തിന് സമീപം ഇരുപത്തി അഞ്ചാം കല്ലില്‍ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്കിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. എറിയാട് മാടവന വലിയ വീട്ടില്‍ ഷമീര്‍ (41) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷമീറിന്റെ ഭാര്യ ഷാഹിദ (38)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം നടന്നത്.
അമിത വേഗതയില്‍ വന്ന ജീപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ജീപ്പ് ഇടിച്ചതിനെ തുടര്‍ന്ന് സമീപത്തെ വൈദ്യുതി പോസ്റ്റ് തകര്‍ന്നു.
" fr
https://www.facebook.com/Malayalivartha






















