നാട്ടിൽ കുടുങ്ങിയവർക്ക് ആശ്വാസം! കോവിഡ് നിയന്ത്രണം മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരം ശേഖരിക്കാൻ ഒരുങ്ങി കുവൈറ്റ് അധികൃതർ, പ്രവാസികൾക്കായി ഗൾഫ് രാഷ്ട്രം

ഈ വിലക്ക് എന്ന് തീരും എന്ന കടുത്ത ആശങ്കയിലാണ് പ്രവാസികൾ. മാസങ്ങളോളമായി കുവൈറ്റിൽ എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസ തീരുമാനമായി കുവൈറ്റ് അധികൃതർ. നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ശ്രദ്ധയ്ക്ക്....
കുവൈത്തിലെ ഇന്ത്യൻ എംബസി, കോവിഡ് നിയന്ത്രണം മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരം ശേഖരിക്കാൻ ഒരുങ്ങുകയാണ്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ചും ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങുന്നത് സംബന്ധിച്ചും പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് എംബസി വിവരശേഖരണം നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.
വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വാക്സിനേഷൻ സംബന്ധിച്ച നിരവധി ആശങ്കകൾ നാട്ടിലുള്ള പ്രവാസികൾക്കിടയിൽ ഉണ്ട്. നാട്ടിൽ എടുത്ത വാക്സിൻ കുവൈത്ത് അംഗീകരിക്കുമോ എന്നതാണ് പ്രധാന ആശങ്ക എന്നത്. കുവൈത്ത് അംഗീകരിച്ച ആസ്ട്ര സെനക്ക തന്നെയാണ് കോവിഷീൽഡ് എന്ന പേരിൽ നാട്ടിൽ നൽകുന്നത്.
എന്നാൽ കോവാക്സിൻ കുവൈത്ത് അംഗീകരിച്ചിട്ടില്ല എന്നത് പ്രവാസികളിൽ ആശയക്കുഴപ്പം നൽകുന്നു. ഇത്തരം ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് എംബസി നാട്ടിൽ കുടുങ്ങിയവരുടെ വിവരം ശേഖരിക്കുന്നത്.
https://www.facebook.com/Malayalivartha






















