കോവിഡ് ബാധിച്ച് കേരളകൗമുദി ജീവനക്കാരന്‍ മരിച്ചു...

കേരളകൗമുദിയിലെ ഡി ടി പി ഓപ്പറേറ്റര്‍ അഭയരാജ് ബി കൊവിഡ് ബാധിച്ച് അന്തരിച്ചു. 33 വയസായിരുന്നു. പേട്ട പറക്കുടി ലെയിന്‍ (ടി സി 86/ 1716, പി കെ എല്‍ ആര്‍എ 40) മന്നന്‍വിളാകത്ത് വീട്ടില്‍ ബാബു പി കെയുടെയും എസ് ലതികയുടെയും മകനാണ്. ഭാര്യ: മേഘ, മകള്‍: അനന്യ. സഹോദരങ്ങള്‍: അനൂപ്, കവിരാജ്.
അതേസമയം കേരളത്തില്‍ ഇന്നലെ 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂര്‍ 580, പത്തനംതിട്ട 441, കാസര്‍ഗോഡ് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി.
"
https://www.facebook.com/Malayalivartha























