ഇടുക്കി ഉപ്പുതറയിൽ വീട്ടിലെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...

ഇടുക്കി ഉപ്പുതറയിൽ വീട്ടിലെ ശുചിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയിൽ വസീന(43) ആണ് മരിച്ചത്.
കയറ്റിറക്കു തൊഴിലാളിയായ ഭർത്താവ് ലാലി(ജോർജ് ജോസഫ്) ഇന്നലെ രാവിലെ പുറത്തുപോയശേഷം ഉച്ചയ്ക്കു തിരികെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് തിരിച്ചെത്തിയപ്പോൾ ഭാര്യയെ വീട്ടിൽ കാണാതെ വന്നതോടെ തിരയുന്നതിനിടെ ശുചിമുറിയിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദംകേട്ടു. അവിടെയെത്തിയപ്പോൾ ഭിത്തിയിൽ ചാരിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഇരുവരുടെയും രണ്ടാം വിവാഹമാണ്. നാലുവർഷം മുൻപാണ് ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തത്. ഇവർക്ക് മക്കളില്ല.
കായംകുളം സ്വദേശിനിയായ വസീന മാനസികാസ്വാസ്ഥ്യത്തിനു മരുന്ന് കഴിച്ചിരുന്നതായി സൂചനയുണ്ട്. ഏലത്തിന് മരുന്നടിക്കാനായി ഉപയോഗിക്കുന്ന പമ്പിൽ ഒഴിക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനമുള്ളത്. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
"
https://www.facebook.com/Malayalivartha





















