എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് .. വിജിലൻസ് കോടതി 22 ന് പരിഗണിക്കും

സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസ് തിരുവനന്തപുരം വിജിലൻസ് കോടതി22 ന് പരിഗണിക്കും. പ്രോസിക്യൂഷൻ അനുമതിക്കായുളള കത്തിനൊപ്പം കോടതി ഉത്തരവ് കൂടി ഹാജരാക്കണമെന്ന ഇന്ത്യ ഗവ: 2024 ൽ പുറപ്പെടുവിച്ച മാർഗ്ഗ നിർദേശ പകർപ്പ് വാദി ഭാഗം കോടതിയിൽ ഹാജരാക്കി. ചീഫ് സെക്രട്ടറിക്കുള്ള അനുമതി കത്തിന്റെ പകർപ്പും ഹാജരാക്കി. 22 ന് സർക്കാർ നിലപാടറിയിക്കണം.
https://www.facebook.com/Malayalivartha





















