ഭർത്താവിനെ വലിച്ചെറിഞ്ഞിട്ട് കാമുകനുമായി ഒളിച്ചോട്ടം: രണ്ടുവർഷത്തോളം സുഖവാസം: ഒടുവിൽ പോലീസ് തൂക്കിയെടുത്തു: പിടി വീണത് ആധാർ കാർഡിൽ: വിവാഹിതയായ സ്ത്രീയുടെ പോക്രിത്തരങ്ങൾ പുറത്ത്
ഭർത്താവിനെ വലിച്ചെറിഞ്ഞിട്ട് കാമുകനുമായി ഒളിച്ചോട്ടം.... രണ്ടുവർഷത്തോളം സുഖവാസം.... ഒടുവിൽ പോലീസ് തൂക്കിയെടുത്തു..... പിടി വീണത് ആധാർ കാർഡിൽ ...... വിവാഹിതയായ സ്ത്രീയുടെ പോക്രിത്തരങ്ങൾ പുറത്ത്...
കാമുകനുമായി ഒളിച്ചോടിയ ഭർതൃമതിയെ രണ്ടു വർഷത്തിനുശേഷം ബെംഗളൂരുവിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. എന്നാൽ ഒടുവിൽ കുടുങ്ങിയത് ആധാർ കാർഡിൽ ആണ്.കാമുകൻ ആധാറിലെ ചിത്രം പുതുക്കിയതാണ് ഒളിച്ചോട്ട നാടകത്തിന് വിരാമമിട്ടത്. ആധാറുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിന്റെ അവസാനത്തിൽ ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.
യുവതിയെ കാണാനില്ലെന്നപരാതി പോലീസ് അന്വേഷിച്ചു വരികയായിരുന്നു. അടുത്തിടെയായിരുന്നു പോലീസ് യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ തപാലിലെത്തിയ രണ്ട് ആധാർ കാർഡുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് സ്ഥലംവിട്ട ശേഷം രണ്ടു തവണ യുവാവ് ആധാറിലെ ഫോട്ടോ പുതുക്കിയിരുന്നു. ഈ സമയത്ത് ആധാറിന്റെ പ്രിന്റ് തപാലിൽ വീട്ടിലെത്തി. വീട്ടുകാർ ഇതു സൂക്ഷിച്ചിരിക്കുകയായിരുന്നെങ്കിലും മകൻ എവിടെയാണെന്ന് അറിയില്ലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
മൂന്നു ദിവസം മുൻപായിരുന്നു പോലീസ് സംഘം ബെംഗളൂരിവിലേക്കു പോയത്. ആധാർ പുതുക്കിയപ്പോൾ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു ബെംഗളൂരുവിൽ അന്വേഷണം നടത്തിയത്.
യുവാവ് അവിടെ ഒരു വാഹനഷോറൂമിലും യുവതി ഒരു ഫിറ്റ്നസ് സെന്ററിലും ജോലി ചെയ്യുകയായിരുന്നു. കരീലക്കുളങ്ങര സി.ഐ. എസ്.ആർ. അജിത് കുമാറിന്റെ നിർദേശാനുസരണം എസ്.ഐ. വിനോജ് ആന്റണി, എസ്.ആർ. ഗിരീഷ്, ഡി. അജിത്ത് കുമാർ, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് ബെംഗളൂരുവിൽ അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഈ കള്ളക്കളി പുറത്ത് വരികയായിരുന്നു.
https://www.facebook.com/Malayalivartha























