മദ്യപിച്ച് നിരന്തരം മര്‍ദ്ദനം; ശല്യം സഹിക്കാനാകാതെ പോലീസിൽ പരാതി നൽകി ഭാര്യ, പ്രകോപിതനായ മരംവെട്ടുകാരനായ ഭർത്താവ് കോടാലി കൊണ്ട് വെട്ടി ; ഗുരുതരാവസ്ഥയിൽ ഭാര്യ ആശുപത്രിയിൽ

മലപ്പുറം വഴിക്കടവില്‍ ഭാര്യയെ ഭര്‍ത്താവ് കോടാലികൊണ്ട് വെട്ടി പരിക്കേൽപിച്ചു. പാതാരി സ്വദേശി സലീമാണ് ഭാര്യ സീനത്തിനെ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ സീനത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനിടെ കുട്ടിക്കുംപരിക്കേറ്റിട്ടുണ്ട്.
വീട്ടിൽ സ്ഥിരം മദ്യപിച്ച് എത്തുകയും ഭാര്യയെയും കുഞ്ഞിനേയും നിരന്തരം സലിം മർദ്ദിക്കാറുമുണ്ട്. ഇതുസംബന്ധിച്ച് ഇതിന് മുന്‍പും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പലതവണ പൊലീസ് സലീമിനെ താക്കീത് ചെയ്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സീനത്തിനെ സലീം ആക്രമിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സലീമിനെ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോൾ ഇദ്ദേഹത്തിനെ കാണാൻ കഴിഞ്ഞില്ല. പോലീസ് പോയതിന്ശേഷം വീട്ടിലെത്തിയ സലിം ഭാര്യയെയും കുഞ്ഞിനേയും ആക്രമിക്കുകയായിരുന്നു.
മരംവെട്ടുകാരനായ സലീം കോടാലി കൊണ്ടാണ് വെട്ടിയത്. ആക്രമണത്തിനിടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഗുരുതര പരിക്കുകളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























