സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസാണ് കുടുംബം, പുരുഷാധികാരത്തിൻ്റെയും ആചാര ഭ്രാന്തിൻ്റെയും ഉപഭോഗാർത്തിയുടെയും ജാതിബോധത്തിൻ്റെയും മതവിദ്വേഷത്തിൻ്റെയും ഏറ്റവും വലിയ ഒളിത്താവളമായി അത് മാറിയിരിക്കുന്നു! കൊന്നൊടുക്കപ്പെടുന്ന ഈ പെൺകുട്ടികൾ കുടുംബത്തിൻ്റെ കൂടി ഇരകളായിരുന്നുവെന്ന്കാലം കണക്കു പറയും : പ്രതികരണവുമായി സുനില്‍ പി. ഇളയിടം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഗാർഹീകപീഡനത്തിൽ വിവിധ ഇടങ്ങളിലാണ് സ്ത്രീകൾ മരണപ്പെടുന്നത് ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സുനിൽ പി ഇളയിടം. സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസാണ് കുടുംബവും അത് ജന്മം നല്‍കിയ മൂല്യവ്യവസ്ഥയുമെന്ന് സുനില്‍ പി. ഇളയിടം ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു വ്യക്തമാക്കിയിരിക്കുന്നത്.
വിസ്മയയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുരുഷാധികാരത്തിന്റെയും ആചാര ഭ്രാന്തിന്റെയും ഉപഭോഗാര്‍ത്തിയുടെയും ജാതിബോധത്തിന്റെയും മതവിദ്വേഷത്തിന്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി കുടുംബം മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എല്ലാ ജനാധിപത്യ മൂല്യങ്ങളെയും പടിക്കു പുറത്തു നിര്‍ത്തുന്ന ഇരുണ്ട അധോതലമാണ് നമ്മുടെ സമകാലിക ഗാര്‍ഹികതയുടേത്,' ഇളയിടം പറഞ്ഞു. ഇതിനെ ജനാധിപത്യവല്‍ക്കരിക്കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജന സംഘടനകളും സ്ത്രീ പ്രസ്ഥാനങ്ങളുമെല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സുനിൽ പി ഇളയടത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിലങ്ങേറുന്ന സ്ത്രീപീഡനങ്ങളുടെ അടിസ്ഥാനസ്രോതസ്സായി ഇപ്പോൾ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത് ജൻമം നൽകിയ മൂല്യവ്യവസ്ഥയുമാണ്. പുരുഷാധികാരത്തിൻ്റെയും ആചാര ഭ്രാന്തിൻ്റെയും ഉപഭോഗാർത്തിയുടെയും ജാതിബോധത്തിൻ്റെയും മതവിദ്വേഷത്തിൻ്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി അത് മാറിയിരിക്കുന്നു.വികാര പാരവശ്യങ്ങളുടെയും വീട്ടുവഴക്കുകളുടെയും വിചിത്രസംയോഗം (compound of sentimentality and domestic strife) എന്ന് എംഗൽസ് പരിഹാസപൂർവം വിശേഷിപ്പിച്ച ആധുനികകുടുംബം. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും പടിക്കു പുറത്തു നിർത്തുന്ന ഇരുണ്ട അധോതലമാണ് നമ്മുടെ സമകാലിക ഗാർഹികതയുടേത്. അതിനെ ജനാധിപത്യവത്കരിക്കാനുള്ള സമരമാണ് കേരളം അടിയന്തരമായി ഏറ്റെടുക്കേണ്ടത്. രാഷ്ട്രീയപ്രസ്ഥാനങ്ങളും യുവജന സംഘടനകളും സ്ത്രീ പ്രസ്ഥാനങ്ങളുമെല്ലാം ഒരുമിച്ചു നിന്ന് നിർവഹിക്കേണ്ട ഒരു വലിയ ദൗത്യമാണത്. അങ്ങനെയല്ലാതെ കേരളീയ സമൂഹത്തിന് ജനാധിപത്യത്തിൻ്റെ വഴിയിൽ ഇനിയൊരു ചുവടു പോലും മുന്നേറാനാവില്ല.
കൊന്നൊടുക്കപ്പെടുന്ന ഈ പെൺകുട്ടികൾ കുടുംബത്തിൻ്റെ കൂടി ഇരകളായിരുന്നുവെന്ന്
കാലം കണക്കു പറയും !
https://www.facebook.com/Malayalivartha























