വനിതാ സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച് പൊലീസ് വാഹനം തല്ലിത്തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

വനിത സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച ശേഷം പോലീസ് വാഹനം തല്ലിത്തകര്‍ത്ത സംഭവത്തില്‍ പ്രതി അറസ്റ്റിലായി. തൊടുപുഴ വെള്ളിയാമറ്റം വില്ലേജില്‍ കൂവക്കണ്ടം പൂമാല അമ്ബലക്കവല ഭാഗത്ത് ചിറപ്പുറത്തു വീട്ടില്‍ സജീവിനെയാണ് (കുട്ടന്‍ 42) പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കാന്‍ ചെയ്യാന്‍ പ്രതിയുമായി പൊലീസ് വാഹനത്തില്‍ എത്തുമ്‌ബോഴാണ് ആക്രമണം ഉണ്ടായത്.
പ്രതിയെ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലെ ഐസിയുവിലുള്ള സ്‌കാനിങ് മുറിയിലാക്കിയ ശേഷം വാഹനത്തിന് സമീപത്തേയ്ക്ക് എത്തിയ എസ്‌ഐ വിദ്യയോട് സജീവ് തന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു പിന്നാലെയെത്തി. ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന് പറഞ്ഞെങ്കിലും ഇയാള്‍ അക്രമാസക്തനായി വാഹനത്തിന് ബോണറ്റില്‍ കയറി മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്തു. അതിനു ശേഷമാണ് എസ് ഐയെ കടന്നുപടിക്കുകയും ആക്രമിക്കുകയും ചെയ്തത്. പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തതില്‍ ഇരുപതിനായിരം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം ഇയാള്‍ മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഉണ്ടായിരുന്ന ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. രോഗികളുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വെക്കുകയായിരുന്നു. ഇത് തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ എസ്‌ഐ വിദ്യയെ ആക്രമിച്ചതും പോലീസ് വാഹനം തല്ലിത്തകര്‍ത്തതും. ഗാന്ധിനഗര്‍ എസ്എച്ച്ഒ സുരേഷ് വി. നായര്‍, എസ്‌ഐമാരായ ഹരിദാസ്, അജയ് ഘോഷ്, സജിമോന്‍, എഎസ്‌ഐ പത്മകുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha























