പൊള്ളലേറ്റ് മരിച്ച നിലയിൽ വീട്ടമ്മ: ഗ്യാസിൽ നിന്നും തീപടർന്ന് മരിച്ചെന്ന് ബന്ധുവിന്റെ മൊഴി : പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം: ബന്ധു കൊലപാതകിയായപ്പോൾ

ഇടുക്കി മൂലമറ്റത്ത് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കൊലപാതകമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്വേഷണസംഘം. മൂലമറ്റം മുട്ടത്തായിരുന്നു മാര്‍ച്ച് 31ന് പുലര്‍ച്ചെ സരോജിനിയെന്ന എഴുപത്തിയഞ്ചുകാരിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ബന്ധുവായ സുനിലാണ് കൊലപാതകത്തിന് പിന്നിലെന്നും കണ്ടെത്തി. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രിത കൊലപാതകമാണ് സംഭവിച്ചിരിക്കുന്നത്. ഗ്യാസ് അടുപ്പില്‍നിന്ന് തീപടര്‍ന്നായിരുന്നു മരണമെന്നാണു വീട്ടിലുണ്ടായിരുന്ന സഹോദരീ പുത്രന്‍ സുനിൽ മൊഴി കൊടുത്തിരുന്നത്. എന്നാൽ ഗ്യാസില്‍നിന്ന് തീപടര്‍ന്നിട്ടില്ലെന്നു ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തുകയുണ്ടായി.
ഉറങ്ങിക്കിടന്ന സരോജിനിയെ മണ്ണെണയൊഴിച്ചു കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് . തൊടുപുഴ ഡിവൈ.എസ്,പി സി. രാജപ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. എഴുപത്തഞ്ചുകാരിയായ സരോജിനി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നു.
എന്നാൽ രാത്രിയില്‍ സുനില്‍ വീട്ടില്‍ കൂട്ടിനായി വരും . എന്നാൽ മാര്‍ച്ച് 31ന് പുലര്‍ച്ചെ മൂന്നിന് വീടിന് തീപിടിച്ചെന്നും സഹായിക്കണമെന്നും സഹോദരിയുടെ മകന്‍ അയല്‍ക്കാരെ അറിയിച്ചു. അയല്‍ക്കാര്‍ എത്തുമ്ബോഴേക്കും സരോജിനി മരിച്ചിരുന്നു. ഇയാൾ പറഞ്ഞത് ഗ്യാസ് നിന്നു തീ പടർന്നുവെന്നായിരുന്നു. പക്ഷേ പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























