പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്. മേയര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് 45 ദിവസത്തിനകം പ്രധാനമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും എസ് സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ആദ്യം റെയില്‍വേയുടെ പരിപാടിയില്‍ പങ്കെടുക്കും,പിന്നാലെ ബിജെപി പാര്‍ട്ടി പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. 25,000 പ്രവര്‍ത്തകര്‍ പങ്കെടുക്കും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കും.
https://www.facebook.com/Malayalivartha





















