'വനിതാ കമ്മീഷന്‍ അധ്യക്ഷയായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാന്‍ വേണ്ടി സാധിക്കും...' സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരേ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം, പിന്നാലെ വൈറലായി വാക്കുകൾ

ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ക്ഷോഭിച്ച് സംസാരിച്ച സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരേ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം ജോസഫൈന്‍ മുമ്പ് പറഞ്ഞ വാക്കുകളാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത് .മറ്റൊരു വിവാദത്തില്‍ പെട്ടപ്പോള്‍ എം.സി. ജോസഫൈന്‍ തന്നെ പറഞ്ഞ വാക്കുകളാണ് ഇവ.
'വനിതാ കമ്മീഷന്‍ അധ്യക്ഷയായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം എന്നതാണ്. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാന്‍ വേണ്ടി സാധിക്കും'' ഇതായിരുന്നു വി.ടി. ബല്‍റാം പങ്കുവച്ച വാക്കുകള്‍. താഴെ സഖാവ് എന്നെഴുതി ഹൃദയ ചിഹ്നവും ചേര്‍ത്തിട്ടുണ്ട് ബല്‍റാം.
അതേസമയം ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് കയര്‍ത്തു സംസാരിച്ചാണ് എം.സി. ജോസഫൈന്‍ വീണ്ടും വിവാദത്തിലായത്. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാര്‍ത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്.
യുവതി സംസാരിച്ച് തുടങ്ങിയതുമുതല്‍ തന്നെ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പെരുമാറിയത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറയുകയായിരുന്നു. കുട്ടികളില്ലെന്നും ഭര്‍ത്താവും അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍ ചോദിക്കുകയായിരുന്നു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. 'എന്നാല്‍ പിന്നെ അനുഭവിച്ചോ...' എന്നായിരുന്നു എം.സി.ജോസഫൈന്‍റെ പ്രതികരണം എന്നത്.
കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരത്തിനും നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്‍ യുവതിയോട് പറയുകയായിരുന്നു. വനിതാ കമ്മീഷനില്‍ വേണേല്‍ പരാതിപ്പെട്ടോ എന്നുമായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ അന്നത്തെ പ്രതികരണം. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട എം.സി ജോസഫൈനെതിരെ മുമ്ബ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha























