പ്രതിഷേധത്തിനിടെ ചോരക്കൊഴിയുമായി പ്രവേശിച്ചു!! ക്യാമറ കണ്ണുകൾ ഗുരുസ്വാമിയുടെ പിന്നാലെയും: ഒടുവിൽ പക്ഷി സ്നേഹവും കേസെടുക്കുമെന്ന് ഭീഷണിയും: ചേരക്കോഴിയെ രക്ഷിക്കാന്‍ ശ്രമിച്ച എന്നെ കള്ളനാക്കി, ഞാന്‍ പണികളഞ്ഞാണ് പോകുന്നത്! രക്ഷകരായെത്തിയത് അവർ

പാത്രം കൊട്ടുന്നതിനിടയിൽ ചേരക്കോഴിയുമായി ഗുരുസ്വാമി. പിന്നെ ചോദ്യമായി, പറച്ചിലായി, പക്ഷിസ്നേഹികളായി... അങ്ങനെ ആ പാവം ഗുരുസ്വാമി പെട്ടു. ഒടുവിൽ രക്ഷിക്കാനായി പൊലീസുകാര്‍ എത്തിയതോടെ ഗുരുസ്വാമിയുടെ പക്ഷിസ്നേഹത്തിന് അംഗീകാരം ലഭിച്ചു.
സംഭവം ഇങ്ങനെയാണ്, ബുധനാഴ്ച രാവിലെ 11.15ഓടെയാണ് കോട്ടയം നഗരത്തില്‍ ഗതാഗതക്കുരുക്കിനുവരെ ഇടയാക്കിയ പക്ഷിക്കാഴ്ച. കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നില്‍ ഇന്ധന വിലവര്‍ധനയില്‍ യൂത്ത് ഫ്രണ്ടിന്റെ കിണ്ണം (പാത്രം) കൊട്ടി സമരം നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ക്ക് മുന്നിലൂടെ ചേരക്കോഴിയുമായി ഗുരുസ്വാമി കടന്നുപോയത്. ഇതുകണ്ട് സമരം ചിത്രീകരിക്കാന്‍ കൂടിയ ക്യാമറകൾ ഗുരുസ്വാമിയുടെ പിന്നാലെയായി.
ഇതിനിടയിൽ ആയിരുന്നു പക്ഷിയെ ഇയാള്‍ കടത്തിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് കുറച്ച് ആളുകൾ രംഗത്ത് എത്തിയത്. പക്ഷിസ്നേഹികള്‍ എന്നവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തിയതോടെ രംഗം കൊഴുത്തു. കേസ് കൊടുക്കുമെന്ന് ഭീഷണിയും മുഴക്കി.
രംഗം വഷളായത്തടുകൂടി അങ്കലാപ്പിലായ ഗുരുസ്വാമി, താൻ ആകാശപ്പാതക്ക് സമീപത്തായി ചെരിപ്പ് തുന്നി ജീവിക്കുന്നയാളാണെന്നും തിരുനക്കര ബസ്സ്റ്റാന്‍ഡ് എയ്ഡ് പോസ്റ്റിലെ ശൗചാലയത്തിനുള്ളില്‍ കുടുങ്ങിയ പക്ഷിയെ താന്‍ രക്ഷപ്പെടുത്തി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞെങ്കിലും ആരും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. എയ്ഡ് പോസ്റ്റിലെ പൊലീസുകാരാണ് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞതെന്നും ഇയാള്‍ ആവർത്തിച്ചു പറഞ്ഞു.
എന്നാൽ, ഇത് കേള്‍ക്കാതെ കൊന്നുതിന്നാന്‍ കൊണ്ടുപോകുകയാണെന്ന് ചുറ്റും കൂടിയതില്‍ ചിലര്‍ പറഞ്ഞതോടെ ഈ തമിഴ്നാട്ടുകാരന് രോഷാകുലനായി. രക്ഷിക്കാന്‍ ശ്രമിച്ച എന്നെ കള്ളനാക്കി, ഞാന്‍ പണികളഞ്ഞാണ് പോകുന്നത്... ഇതോടെ സമരസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെടുകയും വനം വകുപ്പ് ജീവനക്കാര്‍ വരട്ടെയെന്ന് നിലപാട് എടുക്കുകയും ചെയ്തു.
ഇവര്‍ക്കായി കാത്തിരിക്കുന്നതിനിടെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരെത്തി തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പക്ഷിയെ കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കിയതോടെ ഗുരുസ്വാമിയുടെ നിരപരാധിത്വം തെളിയുകയായിരുന്നു.
പിന്നീട് പാറമ്പുഴയില്നിന്ന് വനംവകുപ്പ് അധികൃതരെത്തി പക്ഷിയെ കൂട്ടിലാക്കി കൊണ്ടുപോയതോടെ അരമണിക്കൂര്‍ നീണ്ട ചോദ്യത്തിനും പറച്ചിലിനും അറുതിയായി. പിന്നീട് പരിക്കൊന്നും ഇല്ലെന്ന് കണ്ടതോടെ വനം വകുപ്പ് ഇതിനെ തുറന്നുവിട്ടു. 38 വര്‍ഷമായി കോട്ടയത്ത് ചെരിപ്പ് തുന്നിയാണ് ഗുരുസ്വാമി ജീവിക്കുന്നത്.
https://www.facebook.com/Malayalivartha























