ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും നീതി ലഭിച്ചില്ല! കോവിഡ് ഡ്യൂട്ടിക്കിടെ പോലീസുകാരന്‍ മര്‍ദ്ദിച്ച സംഭവം; പ്രതിഷേധമായി രാജി നൽകി ഡോക്ടർ, വിവാദ വിഷയത്തിൽ നാല്പത് ദിവസമായി ഡോക്ടർമാർ സമരത്തിൽ

കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ ഇതുവരെയും നടപടി എടുക്കാതെ സർക്കാർ. പ്രതിഷേധിച്ച് രാജിവെച്ച് ഡോക്ടർ. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവച്ചതായി അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും നീതി ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. സംഭവത്തില്‍ കെജിഎംഒഎയും പ്രതിഷേധമറിയിച്ചു. നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.
മെയ് പതിനാലിനാണ് സംഭവം നടന്നത്. സിവില്‍ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനാണ് രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. കോവിഡ് ബാധിച്ചെത്തിയ അമ്മയുടെ ചികിത്സയില്‍ വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദനം.
അമ്മ മരിച്ച് തൊട്ടടുത്ത ദിവസമാണ്, ആശുപത്രിയില്‍ എത്തി അഭിലാഷ് ഡോക്ടര്‍ രാഹുലിനെ മര്‍ദിച്ചത്. സംഭവം വലിയ വിവാദമായിരുന്നു. അഭിലാഷ് ചന്ദ്രനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മാവേലിക്കരയില്‍ ഡോക്ടര്‍മാര്‍ നാല്‍പത് ദിവസമായി സമരം തുടരുകയാണ്.
https://www.facebook.com/Malayalivartha























