എന്നെ സ്റ്റുപ്പിഡ് എന്ന് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി....എന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ ഒരിക്കലും ജോസഫൈന്‍ തയ്യാറായില്ല....വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. വനിതാ കമ്മീഷന്‍ അധ്യക്ഷയെന്നത് ഉന്നതപദവി അല്ല ഉത്തരവാദിത്വമാണ്, എന്നാല്‍ ഈ ബോധ്യം അവര്‍ക്ക് ഉണ്ടായിരുന്നില്ല. തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാന്‍ ഒരിക്കലും ജോസഫൈന്‍ തയ്യാറായിട്ടില്ലെന്നും ലൂസി കളപ്പുര പറയുന്നു.
വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എംസി ജോസഫൈന്‍ തന്നെ സ്റ്റുപ്പിഡ് എന്ന് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന നിലയില്‍ സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കാനല്ല അവര്‍ സമയം കണ്ടെത്തിയതെന്നും സിസ്റ്റര്‍ ലൂസി വിമര്‍ശനമുന്നയിച്ചു.
https://www.facebook.com/Malayalivartha




















