Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

എങ്കിലും വല്ലാത്തൊരു ചെയ്ത്ത്...പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവ സംരംഭകയെ കഞ്ചാവ് കേസില്‍പ്പെടുത്തി പക; മാസങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ ഒടുവില്‍ സത്യം തെളിയിച്ച് യുവതി; കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലാണ് വഴിത്തിരിവ്

27 JUNE 2021 11:29 AM IST
മലയാളി വാര്‍ത്ത

വിസ്മയമാരുടെ വേദനയിലാണ് മലയാളികള്‍. അതിനിടയ്ക്ക് പ്രണയപകയുമായി നടന്ന ഒരു യുവാവ് യുവതിയെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങളും പുറത്തു വന്നു. പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെച്ച് കേസില്‍പ്പെടുത്തിയാണ് യുവാവിന്റെ പക.

മാസങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ യുവതി നിരപരാധിത്വം തെളിയിച്ചതോടെ യഥാര്‍ഥ പ്രതികള്‍ കുടുങ്ങി. തിരുവനന്തപുരത്ത് യുവസംരംഭകയുടെ സ്ഥാപനത്തില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിലാണ് വഴിത്തിരിവ്.



കൈത്തറി സംരംഭമായ 'വീവേഴ്‌സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥനാണ് മാസങ്ങള്‍ നീണ്ട നിയമപ്പോരാട്ടം നടത്തി തന്റെ നിരപരാധിത്വം തെളിയിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ സ്ഥാപനത്തില്‍നിന്ന് അര കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. മ്യൂസിയം പോലീസും നര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന് ശോഭയെ അറസ്റ്റ് ചെയ്തു. പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നാണക്കേടിന്റെയും ദുരിതങ്ങളുടെയും നാളുകളായിരുന്നു പിന്നീട്. കഞ്ചാവ് എങ്ങനെ ഷോപ്പിലെത്തി എന്നറിയാത്ത ഇവര്‍ വിഷമിച്ചു.

തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ അന്വേഷണത്തിലാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ സുഹൃത്തായിരുന്ന ഹരീഷ് ഹരിദാസ് കുടുക്കിയതാണെന്ന് വ്യക്തമായത്. ശോഭയുടെ സ്ഥാപനത്തില്‍ ഹരീഷ് കഞ്ചാവ് കൊണ്ട് വെച്ചതാണെന്ന് കണ്ടെത്തി.

 


കഴിഞ്ഞ ജനുവരി 31നാണ് വഴുതക്കാട്ടെ വീവേഴ്‌സ് വില്ലേജില്‍ നിന്നും നര്‍ക്കോട്ടികെ വിഭാഗം 850 ഗ്രാം കഞ്ചാവ് പിടിക്കുന്നത്. അന്ന് അറസ്റ്റ് ചെയ്ത ശോഭയെ താമസിക്കുന്ന ഫ്‌ലാറ്റിലടക്കം നിരവധി സ്ഥലങ്ങളില്‍ തെളിവെടുപ്പിനും കൊണ്ടുപോയി. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പിടിച്ചതും സംരഭക പിടിയിലാതും വലിയ ഞെട്ടലാണുണ്ടാക്കിയ വാര്‍ത്തായായിരുന്നു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ശോഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതോടെയാണ് കഥമാറുന്നത്.

മുഖ്യമന്ത്രി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ഉണ്ടായത് സിനിമാക്കഥയെ വെല്ലുന്ന വഴിത്തിരിവ്. ശോഭയുടെ സുഹൃത്തും നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷാണ് പിന്നിലെന്നാണ് തെളിഞ്ഞു. സാമ്പത്തിക ക്രമക്കേടിന് വീവേഴ്‌സ വില്ലേജില്‍ നിന്നും പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന് ഹരീഷ് കഞ്ചാവ് നല്‍കി. സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുടെ സഹായത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചുവെച്ചത്. ഇക്കാര്യം വിവേക് രാജ് തന്നെ െ്രെകം ബ്രാഞ്ചിനോട് സമ്മതിച്ചു. കഞ്ചാവ് കൊണ്ടുവച്ച ശേഷം വീവേഴ്‌സ വില്ലേജില്‍ ലഹരി വില്‍പന ഉണ്ടെന്ന കാര്യം ഹരീഷ് തന്നെയാണ് പൊലീസിനെ അറിയിച്ചെന്നും െ്രെകം ബ്രാഞ്ച് കണ്ടെത്തി.

 



ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി പുതിയ എഫ്‌ഐആര്‍ കോടതിയില്‍ നല്‍കിയ ക്രൈംബ്രാഞ്ച്് ശോഭക്കെതിരായ കേസ് റദ്ദാക്കി. വിവേക് അറസ്റ്റിലായെങ്കിലും മുഖ്യ ആസൂത്രകന്‍ ഹരീഷിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ല. ഹരീഷ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ചാല്‍ യുകെ പൗരത്വമുള്ള ഹരീഷ് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ശോഭ പറയുന്നു.

 

അന്വേഷണം തുടരുകയാണെന്നും ഹരീഷിനെ സഹായിച്ച ഇനിയും ആള്‍ക്കാരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അമ്മിണികുട്ടന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ ചുമതലകളുള്ളതുകൊണ്ടാണ് ചെറിയ കാലതമാസുണ്ടായതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends