Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...


ഇറാനിൽനിന്നുള്ള ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും ദൃശ്യങ്ങൾ പകർത്തി.. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു..


ഇറാന്റെ നട്ടെല്ല് തകർത്ത് അമേരിക്ക.. എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ‍ ആക്രമണം.. ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപിൽ.. പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍..


മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു...


​ഗൂ​ഗിൾ മാപ്പ് വീണ്ടും ചതിച്ചു... തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ

'നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു.. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു.. ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓർത്തു...' ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട നന്ദു മഹാദേവ ഓർമയായിട്ട് ഒരു മാസം, വേദനയായി സീമയുടെ കുറിപ്പ്

27 JUNE 2021 10:06 AM IST
മലയാളി വാര്‍ത്ത

ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട് ഏവർക്കും പോരാട്ടവീര്യം പകർന്നുതന്ന നന്ദു മഹാദേവ ഓർമയായിട്ട് ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തിൽ നന്ദുവുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടി സീമ ജി നായർ എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഒപ്പം നന്ദുവിന് ഏറെ പ്രിയപ്പെട്ട തിരുനെല്ലിയിൽ പോയി ബലികർമങ്ങൾ പൂർത്തിയാക്കിയതിനെ കുറിച്ചായിരുന്നു സീമയുടെ കുറിപ്പ്.

സീമ ജി നായരുടെ വാക്കുകൾ

ഇന്നലെ എന്റെ പ്രിയ നന്ദൂട്ടൻ ഞങ്ങളെ വിട്ടുപോയിട്ട് 41 ദിവസം ആയിരുന്നു.. നന്ദൂട്ടൻ പോകണമെന്ന് ആഗ്രഹിച്ച കുറെ സ്ഥലങ്ങളിൽ പ്രധാനപെട്ട ഒന്ന് തിരുനെല്ലി അമ്പലത്തിൽ ആയിരുന്നു. പല തവണപോകാൻ ആഗ്രഹിച്ചപോളും ഓരോകാര്യങ്ങൾ വന്ന് അത് മാറിപോയിരുന്നു.. ഇന്നലെ നന്ദുട്ടൻ അവിടെ പോയി.. കൂടെ അവന്റെ ജീവനായിരുന്ന അമ്മയും (ലേഖ)അച്ഛനും അനുജനും അനുജത്തിയും.. കൂട്ടത്തിൽ അവനെ ഏറെ സ്നേഹിച്ച ഞാനും, ജസീലയും ഉണ്ടായിരുന്നു.. നന്ദൂട്ടന്റെ ബലികർമങ്ങൾക്കായാണ് പോയത്..

നെഞ്ച് പറിഞ്ഞു പോകുന്ന വേദനയായിരുന്നു.. നന്ദൂട്ടന് പ്രിയപ്പെട്ട സ്ഥലത്തു അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ അറിയാതെ കണ്ണുകൾ നിറയുന്നതും കാലിടറുന്നതും അറിഞ്ഞിരുന്നു.. ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ അവന്റെ അമ്മ എങ്ങനെ അത് തരണം ചെയ്യുന്നുവെന്ന് ഓർത്തു.. കർമങ്ങൾ പൂർത്തിയായി അവിടുന്നിറങ്ങുമ്പോൾ കണ്ണുനീരൊട്ടിയ ലേഖയുടെ കവിളിൽ ഒരുമ്മ നൽകുമ്പോൾ, ലേഖയെ ചേർത്തുപിടിക്കുമ്പോൾ ആ അമ്മയുടെ നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.. അമ്മമാർ ജീവിച്ചിരിക്കെ ഒരുപാട് ആഗ്രഹങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോകുന്ന മക്കളെ കുറിച്ചോർത്തു വെമ്പുന്ന ഒരുപാട് ലേഖമാർ ഇവിടെയുണ്ട്..

ആ അമ്മയുടെ വിശ്വാസം പോലെ നന്ദുട്ടൻ ആ കുടുംബത്തിൽ തന്നെ പുനർജനിക്കും എന്ന വിശ്വാസത്തോടെ.. ഇപ്പോളും അവനെ സ്നേഹിക്കുന്നവരെ ചുറ്റിപറ്റി അവൻ ഇവിടൊക്കെ തന്നെ ഉണ്ടെന്നുള്ള വിശ്വാസത്തോടെ.. അവൻ പകർന്നു തന്ന ഊർജ്ജത്തിൽ ഇപ്പോളും ജീവിക്കുന്ന ഒരുപാട് പേരെ മനസ്സിൽ ഓർത്തുകൊണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (4 minutes ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (6 minutes ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (14 minutes ago)

ദൃശ്യങ്ങൾ പകർത്തി  (22 minutes ago)

ഇത് എന്റെ വീട്...! ഷഹനാസിനെ ചൂലിനടച്ചിറക്കി കുഞ്ഞമ്മ..! കൂടെ നിന്ന് രാഹുൽ പേര് വെട്ടിയവനെ കോടതി കയറ്റും..!  (1 hour ago)

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (2 hours ago)

നിന്റെയൊക്കെ മക്കളെ നീ ഇങ്ങനെ കെട്ടിച്ചുവിടോ ഹൃദയം പൊട്ടി അച്ഛൻ ഗോവിന്ദൻ നിന്ന് പുഴുക്കുന്നു  (2 hours ago)

ഗണേഷിന്റെ ഭാവി രണ്ടുചിത്രങ്ങളിൽ തൂങ്ങിയാടുന്നു.... സമ്പൂർണ ബ്ലാക്ക് മെയിലിംഗ് .. അടിമണ്ണ് ഇളകി : വീഴുമോ?  (2 hours ago)

പാമ്പാർ പുഴയിലെ കയത്തിൽ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു  (2 hours ago)

വൈദ്യുതി നിയന്ത്രണമോ പവർകട്ടോ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (2 hours ago)

മണ്ണഞ്ചേരിയിൽ വീടിന് സമീപത്തെ ജലാശയത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു  (2 hours ago)

അമിത ലോഡുമായെത്തിയ തടിലോറിയുടെ മുകളിലുണ്ടായിരുന്ന യുവാവിന് വൈദ്യുതാഘാതമേറ്റു...  (3 hours ago)

മൈമൂന കൊലക്കേസിലെ പ്രതി പുഴയിൽ മരിച്ച നിലയിൽ...  (3 hours ago)

ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം  (4 hours ago)

ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍...  (4 hours ago)

Malayali Vartha Recommends