Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ജോലി ചെയ്യുന്നതിനിടെ കിണറ്റിലേക്ക് വീണ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

27 JUNE 2021 11:51 AM IST
മലയാളി വാര്‍ത്ത

നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസില്‍ ജോലി ചെയ്യുന്നതിനിടെ കിണറ്റിലേക്ക് വീണ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മക്കരപറമ്പ് പോത്തുകുണ്ടിലെ വേങ്ങശ്ശേരി കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ ജോലിക്കെത്തിയ അസം സ്വദേശി ജുഗല്‍ ബൈഷ്യ (30) ആണ് മരിച്ചത്.

നല്ല മഴയുള്ള സമയമായതിനാല്‍ ഒന്നാം നിലയില്‍ ജോലിക്കിടെ കാല്‍വഴുതിയാണ് ജുഗല്‍ കിണറ്റില്‍ വീണതെന്ന് കരുതുന്നു. വീഴ്ചയില്‍ തല സണ്‍ ഷേഡില്‍ ഇടിച്ചതായാണ് നിഗമനം.

 



പണി നടക്കുന്ന വീടിനോടു ചേര്‍ന്നുള്ള കിണറിന് 80 അടിയോളം താഴ്ചയുണ്ട്. 30 അടിക്ക് ശേഷം റിങ് ഇട്ടിട്ടുണ്ട്. വീണ ഉടനെ സഹപ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കിണറ്റില്‍ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ കിണറിലിറങ്ങാനായില്ല. മലപ്പുറം ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍മാരായ ടി ജാബിര്‍, പി മുഹമ്മദ് ഷിബിന്‍ എന്നിവര്‍ ബ്രീത്തിങ് അപ്പാരറ്റസ് സെറ്റ് ധരിച്ച് ഇറങ്ങി ചെയര്‍നോട്ടിന്റെ സഹായത്തോടെ അര മണിക്കൂറോളം പണിപ്പെട്ടാണ് ആളെ പുറത്തെത്തിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സീനിയര്‍ ഫയര്‍ ഓഫിസര്‍ കെ പ്രതീഷ്, സേനാംഗങ്ങളായ കെ.പി.ഷാജു, എ.ലിജു, എം.തസ്‌ലീം, മനോജ് മുണ്ടക്കാട്ട്, എല്‍ ഗോപാലകൃഷ്ണന്‍, കെ നവീന്‍, ഹോം ഗാര്‍ഡുമാരായ കെ കെ ബാലചന്ദ്രന്‍, ഉണ്ണിക്കൃഷ്ണന്‍, ടി കൃഷ്ണകുമാര്‍ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരായ മുഹമ്മദ് അമ്ബലക്കുത്ത്, ഷിജു കോലേരി എന്നിവരും മങ്കട സിഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 



മരിച്ച അതിഥിത്തൊഴിലാളിയുടെ പേരുപോലും കൂടെ ജോലിക്കെത്തിയവര്‍ക്കറിയില്ല. അങ്ങാടിയില്‍നിന്നു വിളിച്ചുകൊണ്ടുവന്ന ജോലിക്കാരനാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരനായ കരാറുകാരനാണ് മക്കരപ്പറമ്ബ് അങ്ങാടിയില്‍ ജോലിതേടി നില്‍ക്കുകയായിരുന്നയാളെ ജോലിക്ക് കൂട്ടിക്കൊണ്ടുവന്നത്.

പിന്നീട് ഇദ്ദേഹം താമസിക്കുന്ന മുറിയുടെ കെട്ടിട ഉടമയെ കണ്ടെത്തി കൂടെ താമസിക്കുന്ന ആളുകളോട് അന്വേഷിച്ച ശേഷമാണ് ജുഗല്‍ എന്ന ആളാണു മരിച്ചതെന്നു തിരിച്ചറിഞ്ഞത്. അപകടമരണം സംഭവിച്ച ശേഷം മരിച്ചയാളെ തിരിച്ചറിയുന്നതിന് ഏറെ സമയമെടുത്തു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (1 hour ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (2 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (3 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (3 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends