മകള്‍ക്ക് ഉറക്കഗുളിക കൊടുത്ത് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

കൂട്ടിക്കലില്‍ 12 വയസുകാരിയായ മകള്‍ക്ക് ഉറക്കഗുളിക കൊടുത്ത് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം മാതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. കണ്ടത്തില്‍ ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കൊലപ്പെടുത്തിയത്. പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. മകള്‍ക്ക് ഉറക്കഗുളിക നല്‍കിയ ശേഷമാണ് ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ചത്. പിന്നാലെ മാതാവും ഉറക്കഗുളിക കഴിച്ചു. പിന്നീടാണ് ഇവര്‍ കിണറ്റില്‍ ചാടിയത്. വീഴ്ചയില്‍ പരിക്കേറ്റ മാതാവ് കിണറ്റിനുള്ളില്‍ കിടന്ന് ബഹളംവച്ചതോടെയാണ് പരിസരവാസികള്‍ വിവരമറിഞ്ഞത്.
പിന്നീട് നാട്ടുകാര്‍ കരയ്ക്ക് കയറ്റിയതോടെ മകളെ കൊലപ്പെടുത്തിയ വിവരം ഇവര്‍ പറഞ്ഞു. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. എല്ലാവരും തങ്ങളെ ഒറ്റപ്പെടുത്തിയെന്നും അതിനാലാണ് മകളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ലൈജ പോലീസിന് മൊഴി നല്‍കി. ഇവരുടെ പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലൈജയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍തൃവീട്ടുകാരുമായി അകന്നു കഴിയുന്നതിനാല്‍ അമ്മയും മകളും തനിച്ചായിരുന്നു താമസം. ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























