പഴയ ഫോട്ടോകള്‍ ഉപയോഗിച്ച് പാര്‍ട്ടിവിരുദ്ധ പ്രചാരണം നടത്തുന്നു; കേസിലുള്‍പ്പെട്ടവരെ നാലുവര്‍ഷം മുമ്പേ പുറത്താക്കിയതാണ്; മാദ്ധ്യമങ്ങള്‍ സംഘടിതമായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിന്റെ മറപിടിച്ച് പാര്‍ട്ടിക്കെതിരെ മാദ്ധ്യമങ്ങള്‍ സംഘടിതമായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍ ആരോപിച്ചു. കേസിന്റെ ഭാഗമായി ഭാഗമായി പുറത്ത് വന്നിട്ടുള്ള പേരുകാര്‍ മൂന്നോ നാലോ വര്‍ഷം മുന്‍പ് എടുത്ത ഫോട്ടോകള്‍ അവതരിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടിവിരുദ്ധ പ്രചാരവേല നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടയാള്‍,അയാള്‍ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും തുടരുന്നത്. .ഇപ്പോള്‍ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കര്‍ശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. എം.അപ്പൊഴാണ് മൂന്നുനാലുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടൊകളും സോഷ്യല്‍ മീഡിയയില്‍ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത്..മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി മെമ്ബര്‍മാരോ അനുഭാവികളോ തെറ്റായ കാര്യത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്.
ഇപ്പോഴത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വര്‍ഷം മുന്‍പ് ഡി വൈ എഫ് ഐ യില്‍ നിന്ന് ഒഴിവാക്കിയതാണ്.തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയതാണ്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയമില്ല.എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള അത്യാര്‍ത്തി മൂലം ചിലര്‍ തെറ്റായ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നുണ്ട്. ഇത്തരക്കാരോടുള്ള കര്‍ശന നിലപാട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha























