സര്‍വകലാശാല പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപി ഗവര്‍ണറെ കണ്ടു

കോവിഡ് പ്രതിസന്ധിയില്‍ സര്‍വകലാശാല പരീക്ഷ നടത്തുന്നതിനെതിരെ ശശി തരൂര്‍ എംപി. പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു. അനുഭാവ പൂര്‍വമായ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്നും ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ശശി തരൂര്‍ അറിയിച്ചു.
കോവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ നടത്തുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് സര്‍വകലാശാലകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നാളെ മുതല്‍ ബിരുദ-ബിരുദാനന്തര പരീക്ഷകളാണ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയംതിങ്കളാഴ്ച മുതല്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പത്രകുറിപ്പിലൂടെയാണ് സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha























